ഒടുവിൽ ആടുതോമ കൂടുതൽ വ്യക്തതയോടെ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നു

മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സ്‌ഫടികം. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക് ഇപ്പുറം ഇന്നും കാണുമ്പോൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ചിത്രം. ചിത്രത്തിലെ ഡയലോഗുകളും സീനുകളും എല്ലാം കാണാതെ പറയാൻ ഇന്ന് സിനിമ പ്രേമികൾക്ക് കഴിയും. അത്രത്തോളം പ്രേക്ഷക മനസ്സിൽ വേര് ഇറങ്ങിയ ചിത്രം കൂടി ആണ് സ്‌ഫടികം.

ഭദ്രന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ടപെട്ട മോഹൻലാൽ ചിത്രങ്ങളിൽ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിച്ച ആട് തോമയ്ക് ഇന്നും ആരാദ്ക്കർ ഏറെ ആണ്. ചിത്രത്തിൽ മോഹലാലിനെ കൂടാതെ ഉർവശി, തിലകൻ, കെ പി എ സി ലളിത, ചിപ്പി തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

ചിത്രം കൂടുതൽ വ്യക്തതയോടെ വീണ്ടും പ്രേഷകരുടെ ഇടയിലേക്ക് വരുന്നു എന്ന് കുറച്ച് നാളുകൾക്ക് മുൻപ് ചിത്രത്തിന്റെ സ്മവിധായകൻ ഭദ്രൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിക്കുകയാണ് അണിയറ പ്രവർത്തകർ. ഇതോടെ ആരാധകരും ആവേശത്തിൽ ആണ്. ഇപ്പോൾ ഈ വിഷയത്തിൽ സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഗ്രൂപ്പിൽ സിബി രാജ് നെറുകയിൽ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 ന് സ്ഫടികം 4കെ അറ്റ്‌മോസ് എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. ‘അപ്പോൾ എങ്ങനാ ഉറപ്പിക്കാവോ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. സിനിമ പ്രേമികൾ നാളുകൾ ആയി കാത്തിരിക്കുകയായിരുന്നു ചിത്രത്തിന്റെ റിലീസിന് വേണ്ടി. ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടതോടെ ആരാധകരും ഇപ്പോൾ ആവേശത്തിൽ ആണ്. ആടുതോമയെ വീണ്ടും തിയേറ്ററിൽ കാണാനുള്ള ആവേശത്തിൽ ആണ് ചിത്രത്തിന്റെയും മോഹൻലാലിന്റേയും ആരാധകർ.

Leave a Comment