തീയേറ്റർ ൽ ഇറക്കിയാൽ ബഡ്ജറ്റ് പോലും കിട്ടുല്ല എന്നതാണ് സത്യം

പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് സ്പടികം. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ഇന്നും നിരവധി ആരാധകർ ആണ് ചിത്രത്തിനുള്ളത്. ആട് തോമയ്ക്കും ചാക്കോ മാഷിനും എല്ലാം ഇന്നും ആരാധകർ ഏറെ ആണ്. ചിത്രത്തിനെ പോലെ തന്നെ ആരാധകർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്കും ഉള്ളത്. മോഹൻലാലിന്റെ എവർഗ്രീൻ മാസ് സിനിമകളിൽ ഒന്ന് കൂടി ആണ് സ്പടികം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ അനന്ദു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എല്ലാരും സ്പടികം വീണ്ടും വരുന്നത് കാത്തു ഇരിക്കുബോൾ പലരും മറന്നു പോകുന്ന ഒരു കാര്യം എന്തിന്. സംവിധായാകാൻ ഭദ്രൻ പോലും മറന്നു പോയ കാര്യം അപ്പന് മുൻപേ മകൻ വരുന്നു. ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണി. അതും സണ്ണി ചേച്ചിയും ആയി സ്‌ഫടികം 2 ഇ വരുന്ന ഡിസംബറിൽ 17 ന്. പലരും മറന്നു പോയത് ആയിരിക്കും.

വെയ്റ്റിങ് ആണ്. മൂന്നു ചങ്ക് ഉള്ള ഇരുമ്പൻ സണ്ണികു വേണ്ടി. ഇ സിനിമ ട്രെയിലർ കണ്ടു നമ്മളിൽ പലരും ഞെട്ടിയത് ആണ് ജെട്ടി അല്ല നിക്കറും ഇട്ടു പോലീസിനെ അടിക്കാൻ പറക്കുന്ന കുട്ടി സണ്ണിയെ. ഇതെന്റെ അപ്പൻ തന്ന റെയിബാൻ ഗ്ലാസ്‌ ഇനി ഒരിക്കൽ കൂട്ടി നിന്റെ നിഴൽ എങ്ങാനും ഇതിൽ പതിച്ചാൽ ആ കഴുത് ഞാൻ വെട്ടും. തിയറ്റർ ഇളകാൻ പോകുന്ന ഡയലോഗ്. ആരായിരിക്കും ഇരുമ്പൻ ഷണി എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഓ ടി ടി അല്ലെങ്കിൽ ടീവിയിൽ ഇറക്കുന്നത് ആയിരിക്കും നല്ലത്. തീയേറ്റർ ൽ ഇറക്കിയാൽ ബഡ്ജറ്റ് പോലും കിട്ടുല്ല, 2019 ൽ ഇതിന്റെ ഓഡിഷൻ ഞാൻ പോയതാണ്. അന്ന് ഡയറക്ടർ ആണെന്ന് പറഞ്ഞ പുള്ളി തള്ളി മറിക്കുവാരുന്നു. സണ്ണി ലിയോൺ ആണ് ഹെറോയിൻ എന്നൊക്കെ ഒടുക്കത്തെ തള്ള് ആരുന്നു.

 

കാശ് കൊടുത്താൽ നല്ല റോൾ തരാം ഇല്ലെങ്കിൽ എന്തെങ്കിലും റോൾ തരാം എന്നുംപറഞ്ഞ് ഓഡിഷൻ നടത്തി. അങ്ങനെ കാശ് കൊടുക്കാതെ റോൾ കിട്ടുമെന്ന് വിചാരിച്ച് ഇപ്പോൾ 4 വർഷമായി ടീസർ ട്രെയ്‌ലർ എന്നുംപറഞ്ഞ് എന്തോ ഇറക്കിവിട്ടു, ഇപ്പൊ ഇരുമ്പനുമില്ല തുരുമ്പനുമില്ല, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment