മാറ്റിനി നൗന് എതിരെ സംവിധായകൻ ഭദ്രൻ രംഗത്ത് വരുന്നു

സിനി ഫൈൽ ഗ്രൂപ്പിൽ അനന്തൻ വിജയൻ എന്ന ആരാധകൻ സംവിധായകൻ ഭദ്രൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് കുറിച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മാറ്റിനി നൗന് എതിരെ സംവിധായകൻ ഭദ്രൻ, അദ്ദേഹത്തിന്റെ പോസ്റ്റ്. എന്നെ സ്നേഹിക്കുന്ന,സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ.

സ്‌ഫടികം സിനിമയിലെ “ഏഴിമല പൂഞ്ചോല “എന്ന പാട്ട് റീമാസ്റ്റർ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി. അതിന്റെ കീഴെ ചേർത്തിരിക്കുന്ന ആരാധകരുടെ എക്സൈറ്റിങ് ആയുള്ള കമന്റുകളും കണ്ടു. സന്തോഷം. അത് ഏത് തരത്തിലുള്ള റീമാസ്റ്ററിങ് ആണ് അവർ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല.

അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമെന്റുകൾ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല. ഞാൻ കൂടി ഉൾപ്പെട്ട ജോമെട്രിക് ഫിലിം ഹൗസ് എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള പെർഫെക്റ്റ് റീമാസ്റ്ററിങ് പ്രൊഡ്യൂസർ ആർ. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്.

ചെന്നൈ, ഫോർ ഫ്രെയിം സൗണ്ട് കമ്പനിയിൽ അതിന്റെ 4കെ അറ്റ്‌മോസ് മിക്സിങ്ങും ഇന്റെരെസ്റ്റിംഗ് ആയുള്ള ആഡ് ഓണുകളും ചേർത്ത് കൊണ്ട് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്. ഈ വാർത്ത കഴിയുമെങ്കിൽ ഒന്ന് ഷെയർ ചെയ്താൽ നല്ലതായിരുന്നു. സ്നേഹത്തോടെ ഭദ്രൻ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

ഇത്രെയും പൈസ മുടക്കി റീമാസ്റ്റർ ചെയ്ത് അത് തിയേറ്ററിൽ കൊണ്ട് വരേണ്ട കാര്യമുണ്ടോ? ക്ലാരിറ്റി ഇത്തിരി കൂടുമെന്ന് അല്ലാതെ എന്ത് ഗുണമാണ് പ്രേതെകിച്ചു പടം മാറാൻ ഒന്നും പോകുന്നില്ലല്ലോ, ഭദ്രൻ സാർ, “ഇപ്പൊ പൊട്ടിക്കും. ദേ പൊട്ടിക്കാൻ പോണ്” എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് 2-3 വർഷം ആയല്ലോ. തേങ്ങ ഉടയ്ക്ക് സാമീ, ഇതില് പുള്ളി അലോസരപ്പെടേണ്ട കാര്യമില്ലല്ലോ. കോപിറൈറ് വിഷയമാണേൽ ക്ലെയിം ചെയ്ത് വീഡിയോ റിമോവ് ചെയ്യിക്കാവുന്നതേ ഉള്ളൂ. മാറ്റിനി നൗ ഉം അവർക്ക് കിട്ടുന്ന നെഗറ്റീവ് വച്ച് റീമാസ്റ്റർ ചെയ്യുന്നു. റൈറ്റ്സ് ഉണ്ടേൽ അവര് ഇട്ടോട്ടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment