ഭദ്രൻ സ്പടികത്തെ കുറിച്ച് പൊക്കിപ്പറയുമ്പോൾ പലപ്പോഴും ഇദ്ദേഹത്തെ മറന്ന് പോകാറുണ്ട്

മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സ്‌ഫടികം. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക് ഇപ്പുറം ഇന്നും കാണുമ്പോൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ചിത്രം. ചിത്രത്തിലെ ഡയലോഗുകളും സീനുകളും എല്ലാം കാണാതെ പറയാൻ ഇന്ന് സിനിമ പ്രേമികൾക്ക് കഴിയും. അത്രത്തോളം പ്രേക്ഷക മനസ്സിൽ വേര് ഇറങ്ങിയ ചിത്രം കൂടി ആണ് സ്‌ഫടികം.

ഭദ്രന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ടപെട്ട മോഹൻലാൽ ചിത്രങ്ങളിൽ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിച്ച ആട് തോമയ്ക് ഇന്നും ആരാദ്ക്കർ ഏറെ ആണ്. ഇപ്പോഴിതാ ചിത്രം 4 കെ അറ്റ്‌മോസിൽ പുറത്തിറങ്ങുന്ന വാർത്ത ചിത്രത്തിന്റെ സംവിധായകൻ ആയ ഭദ്രൻ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

എന്നാൽ ഇന്റർവ്യൂകളിലും മറ്റും ഭദ്രൻ ചിത്രത്തിനെ കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും ചിത്രത്തിന്റെ സംഭാഷണം എഴുതിയ ആളെ കുറിച്ച് ഭദ്രൻ സംസാരിക്കാറില്ല. ആരാധകർ തന്നെ ഇതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇതാണ് സ്‌ഫടികം സിനിമയുടെ സംഭാഷണം എഴുതിയ ആൾ. രാജേന്ദ്രബാബു. ഗുരു സിനിമയിലെ ഡയലോഗ് എഴുതിയതും ഇദ്ദേഹം തന്നെ. സ്‌ഫടികം കൊട്ടിഘോഷിച്ചു റി റിലീസ് ന് ഒരുങ്ങുന്ന വേളയിൽ ഇദ്ദേഹത്തെ മറക്കുന്നത് എങ്ങനെ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്.

യുവതുർക്കിയും ഇദ്ദേഹം തന്നെയല്ലേ എഴുതിയിരിക്കുന്നത് എന്ന് ഒരു ആരാധകൻ കമെന്റ് ചെയ്തപ്പോൾ കിടു ഡയലോഗ്സ്‌. ആ സിനിമയുടെ ആത്മാവ്‌ തന്നെ ഡയലോഗ്സ്‌ ആണ്‌ എന്നാണ് മറ്റൊരു ആരാധകൻ ഈ പോസ്റ്റിനു കമെന്റ് ആയി പറഞ്ഞിരിക്കുന്നത്. ഇദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റി പ്രൊഫസർ ആണെന്നും അദ്ദേഹത്തെ ഞാൻ എൺപതുകളിൽ കണ്ടിട്ടുണ്ട് എന്നുമാണ് മറ്റൊരു ആരാധകൻ പറഞ്ഞിരിക്കുന്നത്.

Leave a Comment