ഒരു കാലത്ത് നിരവധി ആരാധകരെ സ്വന്തമാക്കിക്കൊണ്ട് തെന്നിന്ത്യത്തിൽ നിറഞ്ഞു നിന്ന് നായിക നടിയാണ് ശ്രീദേവി. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നൂറിൽ അധികം ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചത്. ഇതിൽ എടുത്ത് പറയേണ്ട കാര്യം എന്താണെന്ന് വെച്ചാൽ നായകന്മാർ ആയി അഭിനയിച്ച പല നടന്മാർ ഉൾപ്പെടെ ശ്രീദേവിയുടെ ആരാധകർ ആയിരുന്നു എന്നതാണ്.
ആരെയും വളരെ പെട്ടന്ന് തന്നെ ആകർഷിക്കുന്ന സൗന്ദര്യത്തിന് ഉടമായിരുന്നു താരം. സ്ത്രീ സൗന്ദര്യം എന്താണെന്ന് ചോദിച്ചാൽ ആണ് ശ്രീദേവി ആണെന്ന് പുരുഷന്മാർ ഒന്നടങ്കം പറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു. നിരവതി പുരുഷന്മാരുടെ സ്വപ്‍ന സുന്ദരി ആയിരുന്നു ശ്രീദേവി. എന്നാൽ ശ്രീദേവി വിവാഹം കഴിച്ചത് നിർമ്മാതാവ് ബോണി കപൂറിനെ ആയിരുന്നു. അതിനു ശേഷം ശ്രീദേവിയുടെ ആഡംബര ജീവിതം പലപ്പോഴും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.
ശ്രീദേവി വിവാഹത്തിന് മുൻപ് തന്നെ ഗർഭിണി ആയിരുന്നു എന്നും അങ്ങനെ ആണ് വളരെ പെട്ടന്ന് ഇരുവരും വിവാഹിതർ ആയത് എന്നുമൊക്കെ ഉള്ള ഗോസിപ്പുകൾ ആ കാലത്ത് പ്രചരിച്ചിരുന്നു. 2018 ഫെബ്രുവരി 24 നു ആരാധകരെ എല്ലാം ഞെട്ടിച്ച് കൊണ്ടാണ് ശ്രീദേവിയുടെ മ ര ണ വാർത്ത പുറത്ത് വന്നത്. ഇപ്പോഴിതാ താരത്തിന്റെ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ലിയോൺ യാലിവ എന്ന ആരാധകന്റെ പോസ്റ്റ് ഇങ്ങനെ, ഒരു നടിയെ കണ്ട് ഭ്രമിച്ചിട്ടുണ്ടോ? പ്രേമം തോന്നിയിട്ടുണ്ടോ? സ്ത്രീ സൗന്ദര്യം എന്നാൽ ഇവരാണെന്ന് തോന്നിയിട്ടുണ്ടോ ? ചൈൽഡ്ഹുഡിൽ പ്രേമം എന്തെന്നറിയാത്ത ടൈമിൽ എനിക്ക് ഇഷ്ടം തോന്നിയ നടി. ദേവരാഗം സിനിമയിലാണ് ആദ്യമായി ഞാൻ കണ്ടത്. അന്നേ മനസിൽ പതിഞ്ഞു. പാട്ടുകളൊക്കെ ഒരേ പൊളി. എൻ്റെ കണ്ണ് മുഴുവൻ ശ്രീദേവിയിലായിരുന്നു.
അന്ന് ആ കുഞ്ഞി കുട്ടിക്ക് ഒരു ദേവതയെ പോലെ തോന്നി. ആരാധനയായി. അവസാനം ഇംഗ്ലീഷ് വിഗ്ലീഷ് കണ്ടു സൗന്ദര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ദുബായിൽ വച്ചുള്ള ദു രൂ ഹത നിറഞ്ഞ അവരുടെ മ ര ണം എന്നെ നടുക്കി. കുഞ്ഞിലെ മുതൽ അവരെ നെഞ്ചിലേറ്റിയ എനിക്ക് അവരോളം സൗന്ദര്യം ആരിലും കണ്ടെത്താനായിട്ടില്ല. നിങ്ങൾക്കും അങ്ങനെയാണോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.