ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം സിനിമ ഓർമ്മ ഉണ്ടോ, അതിൽ ആരാണ് കൂടുതൽ മികച്ച് നിന്നത്

ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി 1998 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. രാജസേനന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ബിന്ദു പണിക്കർ, കെ പി എ സി ലളിത, കല രഞ്ജിനി, ഒടുവിൽ ഉണ്ണികൃഷ്ണൻ, നഗ്മ, പ്രവീണ തുടങ്ങി വലിയ താരനിര തന്നെ ഉണ്ടായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമ താരത്തെ ചുറ്റിപറ്റി നടക്കുന്ന കഥ ആണ് ചിത്രം പറഞ്ഞത്. കുടുംബപ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യത തന്നെ ആണ് ചിത്രം നേടി എടുത്തത്. ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം. ഇപ്പോഴിതാ സിനിമ മിക്സർ എന്ന പേജിൽ ചിത്രത്തിനെ കുറിച്ച് പുറത്ത് വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ തുടങ്ങി ഈ മൂന്ന് ഹാസ്യ സാമ്രാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു എങ്കിലും ബിന്ദു പണിക്കർ, കെ പി എ സി ലളിത, കല രഞ്ജിനി തുടങ്ങിയ മൂന്ന് പെൺപടകൾ തകർത്ത് ആടിയ ചിത്രമാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. എന്നാൽ നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തികൊണ്ട് എത്തിയത്. ഇവരൊക്കെ ഉണ്ടായിട്ടും ബിന്ദു പണിക്കർ ഒറ്റക്ക് തകര്‍ത്താടിയാ സിനിമാ, വയർ ഇല്ലാത്ത ഫോൺ ഒരെണ്ണം. വയർ ഇല്ലാത്തോണ്ട് അതിനു വിലകുറവായിരിക്കും.

ദൂരദർശൻ ചാനലിന്റെ മെയിൻ ഇര, എക്കാലത്തെയും അടിപൊളി സിനിമകളിൽ ഒന്നാണ്, 2007 ഡിസംബർ 13 വ്യാഴാഴ്ച ഉച്ചയ്ക്ക് സൂര്യ ടീവി യിൽ സംപ്രേക്ഷണം ചെയ്തപ്പോഴാണ് ശ്രീകൃഷ്ണ പുരത്തെ നക്ഷത്രതിളക്കം ഞാനാദ്യമായി കാണുന്നത്. അന്ന് ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം. അന്ന് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് relaxation ന് വേണ്ടി കണ്ട് സിനിമയാണ്, അന്ന് തൊട്ട് ഈ സിനിമ എന്റെ ഹൃദയത്തിലാണ്. പിറ്റേ ദിവസം സൂര്യ ടീവി യിൽ ദി ട്രൂത്ത് സിനിമ സംപ്രേഷണം ചെയ്തതും ഓർക്കുന്നു, ബിന്ദു പണിക്കർ ഇനി എന്നെ ഡ്രൈവാഷ് ചെയോ, ഇപ്പം എന്നെ കണ്ടാൽ ഒരു പ്രോട്ടിസ്റ്റൂട്ടി ലുക്ക്‌ ഇല്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.