എന്ത് കൊണ്ട് പഴയത് പോലെ ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ അഭിനയിക്കുന്നില്ല

ഒരു കാലത്ത് മലയാള സിനിമയിൽ ഹിറ്റ് ആയി നിന്ന ചിത്രങ്ങളലിൽ മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്കും സ്ഥാനം ഉണ്ടായിരുന്നു. മോഹൻലാൽ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഒക്കെയും മലയാള സിനിമയിൽ ഇന്നും പ്രേക്ഷകർ ഓർമ്മിക്കത്തക്ക വിധം ഉള്ളതാണ്. അതിന്റെ മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. മലയാളികൾ ഇന്നും തങ്ങളുടെ മനസ്സിൽ ദാസനും വിജയനും പ്രത്യേകമായ ഒരു സ്ഥാനം ആണ് നൽകിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി തയാറാക്കിയ ചിത്രത്തിലെ നർമ്മ രംഗങ്ങളും ഡയലോഗുകളും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആണ്. മികച്ച പിന്തുണയാണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞതോടെ ഈ കൂട്ടുകെട്ടിൽ ചിത്രങ്ങൾ ഉണ്ടാകാതായി. എന്നാൽ എന്ത് കൊണ്ടാണ് ഇപ്പോൾ ഈ കൂട്ടുകെട്ടിൽ ചിത്രങ്ങൾ ഇറങ്ങാതിരിക്കുന്നത് എന്ന ചോദ്യവും ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ ഉണ്ടായിരുന്നു.

ഒരിക്കൽ ഒരു അഭിമുഖത്തിൽ മോഹൻലാലിനോട് അവതാരകൻ ഈ ചോദ്യം ചോദിക്കുകയും ചെയ്തു. എന്നാൽ അന്ന് മോഹൻലാൽ പറഞ്ഞ മറുപടി എന്തുകൊണ്ട് അവർ പുതിയ കഥകൾ എഴുതുന്നില്ല, അവർ പുതിയ കഥകൾ എഴുതിയാൽ അല്ലെ എനിക്ക് അഭിനയിക്കാൻ കഴിയു എന്നാണ് മോഹൻലാൽ പറഞ്ഞ മറുപടി. അതിനു ശേഷം മോഹൻലാൽ അഭിനയിച്ചത് ഒക്കെയും മാസ്സ് കഥാപാത്രങ്ങൾ ആയിട്ടാണ്. ആ കഥാപാത്രങ്ങളിൽ ഒന്നും നർമ്മം ഉണ്ടായിരുന്നവ അല്ല. കാണികളെ കോരിത്തരിപ്പിക്കുന്ന വിധം ഡയലോഗുകളും സ്റ്റൻഡ് സീനുകളും എല്ലാം ഉള്ള സിനിമകൾ ആണ് പിന്നീട് മോഹൻലാലിന്റേതായി ഇറങ്ങിയത്. എന്നാൽ അന്ന് മോഹൻലാൽ പറഞ്ഞത് തെറ്റ് ആയിരുന്നു എന്ന് പിന്നീട് ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറയുക ഉണ്ടായി.

ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ, അന്ന് എന്ത് കൊണ്ട് സത്യൻ അന്തിക്കാടിനും ശ്രീനിവാസനും ഒപ്പം ഇപ്പോൾ സിനിമ ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത് അവർ കഥ ഉണ്ടാക്കുന്നില്ല എന്നാണ്. എന്നാൽ മോഹൻലാൽ പറഞ്ഞ ആ ഉത്തരം തെറ്റ് ആണ്. അതിനു ശേഷവും ഞങ്ങൾ അതെ പോലെ ഉള്ള കഥകൾ ആണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ മോഹൻലാലിന് ഹാസ്യം മടുത്തു എന്ന് പറയുന്നതായിരിക്കും ശരി. ഞങ്ങൾ നരസിംഹം പോലെ ഉള്ള സിനിമകൾ അല്ലല്ലോ ഉണ്ടാക്കിയിരുന്നത്. ഹാസ്യ ചിത്രങ്ങൾ മതിയാക്കി മോഹൻലാൽ നരസിംഹം പോലെ ഉള്ള ചിത്രങ്ങൾ മാത്രം ചെയ്യാൻ തുടങ്ങിയത് ആണ് അതിന്റെ കാരണം എന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞു. .