മോഹൻലാലിന് പകരം ദൃശ്യത്തിൽ എത്തേണ്ടിയിരുന്നത് ശ്രീനിവാസൻ ആയിരുന്നു

മലയാള സിനിമയിൽ ആദ്യമായി നൂറു കോടി ക്ലബ്ബിൽ കയറിയ ചിത്രം ആയിരുന്നു ദൃശ്യം. മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നിരവധി റെക്കോർഡുകൾ ആണ് സ്വന്തമാക്കിയത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് അധികം ആർക്കും അറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് ആയ എസ് സി പിള്ള. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ദൃശ്യം സിനിമ ആദ്യം എന്റെ അടുത്ത് ആയിരുന്നു എത്തിയത്. ചിത്രത്തിന്റെ കഥ ഞാൻ ആണ് ആദ്യം കേൾക്കുന്നത്. ജീത്തു വന്നു എന്നോട് പറഞ്ഞപ്പോൾ ചിത്രം ചെയ്യാം എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു. അന്ന് ചിത്രത്തിന്റെ പേര് ദൃശ്യം എന്ന് ആരുന്നില്ല. ജനമൈത്രി പോലീസ് എന്നായിരുന്നു അന്ന് ചിത്രത്തിന് പേര് ഇട്ടിരുന്നത്. കഥ കേട്ടപ്പോൾ തന്നെ ഞാൻ ചെയ്യാം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാൽ മോഹൻലാലിനെ ആയിരുന്നില്ല, പകരം ശ്രീനിവാസനെ ആയിരുന്നു ചിത്രത്തിൽ നായകനായി തീരുമാനിച്ചത്. ശ്രീനിവാസൻ മതി എന്ന് ഞാൻ ആണ് പറഞ്ഞത്. അങ്ങനെ ശ്രീനിവാസനെ ആ വേഷം ചെയ്യാൻ തിരഞ്ഞെടുത്തിരുന്നു. മീന അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത് മീര വാസുദേവനെയും ആയിരുന്നു. അങ്ങനെ എല്ലാം തീരുമാനിച്ച് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ അവസാന സമയം ആയപ്പോൾ ഞാനും മാനേജറും തമ്മിൽ സിനിമയുടെ പേരിൽ ചില സംസാരം ഉണ്ടാകുകയും അങ്ങനെ സിനിമ തന്റെ കയ്യിൽ നിന്ന് പോകുകയും ആയിരുന്നു. പിന്നീട് ആണ് ദൃശ്യം എന്ന പേരിൽ ചിത്രം ഇറങ്ങുന്നത്. ചിത്രം ഇറങ്ങുന്നതിനു ഒരു നാല് വര്ഷം മുൻപായിരിക്കും ഞാൻ ചിത്രത്തിന്റെ കഥ കേട്ടത്.

എന്നാൽ മോഹൻലാൽ അഭിനയിച്ച് നൂറു കോടി കിട്ടിയ ചിത്രം ചിലപ്പോൾ ഞാൻ ശ്രീനിവാസനെ വെച്ച് ചെയ്താൽ മൂന്ന് കോടി ആയിരിക്കും എനിക്ക് കിട്ടുക. എന്നാൽ ആ മൂന്ന് കോടിയിൽ ഞാൻ സന്തോഷിച്ചേനെ. കാരണം നല്ല ഒരു അഭിനേതാവ് ആണ് ശ്രീനിവാസൻ. അത് കൊണ്ട് തന്നെ അദ്ദേഹത്തെ അഭിനയിപ്പിച്ച് എത്ര പണം കിട്ടിയാലും ഞാൻ അത് ആഘോഷിച്ചേനെ. ആന്റണി പെരുമ്പാവൂർ ആണ് ദൃശ്യം എന്ന പേരിൽ ചിത്രം പിന്നെ നിർമ്മിച്ചത്. അതിന്റെ പിന്നിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ട് എന്നും താരം പറയുന്നു.