അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള ഫോട്ടോ കാണുന്നതേ വിഷമം ഉള്ള കാര്യം ആണ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആയ താരം ആണ് നടൻ ശ്രീനിവാസൻ. നടൻ ആയാണ് താരം ആദ്യം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് എങ്കിലും പിന്നീട് മലയാള സിനിമയുടെ ഓൾ ഇൻ ഓൾ ആയി മാറുകയായിരുന്നു. നടനായി മാത്രമല്ല, തിരക്കഥാകൃത്ത് ആയും സംവിധായകൻ ആയും എല്ലാം താരം തിളങ്ങി. ശ്രീനിവാസന്റെ തിരക്കഥയിൽ ഇറങ്ങിയ ചിത്രങ്ങൾ ഒക്കെയും മലയാള സിനിമയ്ക്ക് ഒരു മുതൽ കൂട്ട് ആയിരുന്നു എന്ന് തന്നെ പറയാം. സിനിമയിൽ ഹാസ്യ വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്തിട്ട് ഉള്ളതിൽ കൂടുതലും.

നിരവധി ചിത്രങ്ങൾ ആണ് ശ്രീനിവാസന്റെ തിരക്കഥയിൽ ഇറങ്ങിയവയിൽ കൂടുതൽ. മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ആണ് ശ്രീനിവാസൻ തന്റെ ചിത്രങ്ങൾ കൂടുതലും ചെയ്തിട്ടുള്ളത്. അവയെല്ലാം ഇന്നും മലയാള സിനിമയ്ക്ക് ഒരു മുതൽ കൂട്ട് തന്നെ ആണ്. ഒരു നടൻ എന്നതിനേക്കാൾ കൂടുതൽ ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ ആണ് ശ്രീനിവാസന് ആരാധകർ ഏറെ ഉള്ളത്.

എന്നാൽ കുറച്ച് കാലങ്ങൾ ആയി ഇപ്പോൾ ശ്രീനിവാസൻ ചില ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. താരം കുറച്ച് കാലങ്ങൾ ആയി ആശുപത്രിയും ചികിത്സയും ആയൊക്കെ കഴിയുകയാണ്. അടുത്തിടെ നീണ്ട ആശുപത്രി വാസങ്ങൾക്ക് ശേഷം തിരിച്ച് വീട്ടിൽ വന്നപ്പോൾ ഉള്ള ശ്രീനിവാസന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. മെലിഞ്ഞു ക്ഷീണിച്ചിരുന്ന ശ്രീനിവാസന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ രാഹുൽ മാധവൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,  ക്ഷീണിച്ചു,അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള ഫോട്ടോ കാണുന്നതേ സങ്കടമാണെ. എന്തിനാണ് പാവത്തിനെ സ്റ്റേജിൽ കൊണ്ടുവന്ന് ബുദ്ധിമുട്ടിക്കുന്നത്? എന്തൊക്കെയായിരുന്നു സോഷ്യൽ മീഡിയയിലെ കമന്റ്സ്. ദാ അദ്ദേഹം കുറുക്കൻ എന്ന സിനിമയിൽ അഭിനയിക്കാൻ പോണേണ്‌ എന്നുമാണ് പോസ്റ്റ്.

ഏറ്റവും പുതിയ ചിത്രമായ കുറുക്കന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള കുറിപ്പ് ആയിരുന്നു ഇത്. ചിത്രത്തിൽ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നതാണ് പുറത്ത് വരുന്ന വിവരം. ലൊക്കേഷൻ ചിത്രങ്ങളിൽ ഭാര്യയ്ക്കും മകൻ വിനീത് ശ്രീനിവാസനും ഒപ്പം നിൽക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങൾ ആണ് പുറത്ത് വരുന്നത്. പഴയതിലും ആരോഗ്യവാനായാണ് ശ്രീനിവാസനെ ചിത്രത്തിൽ കാണുന്നത്.

Leave a Comment