ഒരു കാലത്തെ സിനിമാ പ്രേമികളുടെ സൗന്ദര്യ സങ്കൽപ്പത്തിന്റെ മൂർത്ത രൂപമായിരുന്നു ശ്രീവിദ്യ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ആയിരുന്നു ശ്രീ വിദ്യ. ഒരു പക്ഷെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു ശ്രീ വിദ്യ ഓരോ സിനിമ പ്രേമികൾക്കും. വര്ഷങ്ങളോളം സിനിമയിൽ തിളങ്ങി നിന്ന താരം നിരവധി സിനിമകളിൽ കൂടി വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ വന്ന താരം നിരവധി സിനിമകളിൽ ആണ് ഇതിനോടകം അഭിനയിച്ചത്.

സഹോദരിയെയും കൂട്ടുകാരി ആയും നായികയായും ഭാര്യ ആയും അമ്മയായും എല്ലാം താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ആ കാലത്തെ സൂപ്പർ താരങ്ങൾക്ക് ഒപ്പം എല്ലാം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. എന്നാൽ അധികനാൾ ഈ കലാലോകത്ത് നിൽക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. അപ്രതീക്ഷിതമായാണ് താരത്തെ തേടി മാറാ വ്യാധി വരുന്നത്. ഒടുവിൽ ആ വ്യാധിക്ക് മുന്നിൽ ശ്രീവിദ്യ കീഴടങ്ങുകയായിരുന്നു.

ഈ വിദ്യ ഈ ലോകത്ത് നിന്ന് യാത്ര ആയിട്ട് ഇപ്പോൾ 15 വര്ഷം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിൽ താരത്തിനെ കുറിച്ച് ബിനീഷ് കെ അച്യുതൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനേ, ഇന്ന് ശ്രീവിദ്യയുടെ 15-ാം ചരമവാർഷികം. ഒരു തലമുറ സിനിമാ പ്രേക്ഷകരുടെ സൗന്ദര്യ സങ്കൽപ്പത്തിന്റെ മൂർത്ത രൂപമായിരുന്നു ശ്രീവിദ്യ. നായികയായി തിളങ്ങി നിൽക്കുമ്പോഴും അമ്മ വേഷം ചെയ്യാൻ യാതൊരു വിമുഖതയുമവർ കാണിച്ചിട്ടില്ല.

പ്രേം നസീറിന്റെയും മധുവിന്റെയുമൊക്കെ നായികയായി അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ അക്കാലത്തെ പുത്തൻ താരോദയമായ ജയന്റെ ഭാര്യയും കാമുകിയും അമ്മയുമായും വരെ ശ്രീവിദ്യ വേഷമിട്ടു. ഒരേ ദിവസം റിലീസ് ചെയ്ത മീൻ, ശക്തി എന്നീ ജയൻ ചിത്രങ്ങളിൽ ആദ്യത്തേതിൽ ജയന്റെ അമ്മയായും രണ്ടാമത്തേതിൽ കാമുകിയായും അവർ വേഷമിട്ടു. അതേ പോലെ തന്നെ മമ്മൂട്ടിയുടെയും അമ്മയും ഭാര്യയും കാമുകിയുമായി അവർ അഭിനയിച്ചിട്ടുണ്ട്.

വ്യത്യസ്ത ജേണറുകളിലുള്ള നിരവധി ചിത്രങ്ങളുടെ ഭാഗഭാക്കാകാനവർക്ക് സാധിച്ചു. ശിവാജി ഗണേശന്റെയും രജനീകാന്തിന്റെയും കമലാഹാസന്റെയുമടക്കം നിരവധി ദക്ഷിണേന്ത്യൻ നായകരോടൊപ്പം നായികാ പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും മധുവിന്റെ ജോടിയായി ശ്രീവിദ്യയെ കാണാനാണ് എനിക്ക് ഏറെയിഷ്ടം എന്നുമാണ് താരത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Leave a Comment