കേരള ബോക്സ് ഓഫീസിൽ ഇപ്പോൾ കെ ജി എഫ് എന്ന കണ്ട ചിത്രം വലിയൊരു ചരിത്രം തന്നെ എഴുതിക്കൊണ്ടിരിക്കുകയാണ്. കേരളം ബോക്സ് ഓഫീസിൽ മാത്രമല്ല ഇന്ത്യയിൽ ഇതന്നെ ഇത്രയധികം സെൻസേഷണൽ ആയി മാറിയ ഒരു സിനിമ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. എല്ലാത്തരത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തി നൽകിയ സിനിമയും ആയി മാറുകയാണ് കെ ജി ഫ്. അമ്മക്ക് കൊടുത്ത ഒരു സത്യത്തിന്റെ പേരിൽ ലോകം കീഴടക്കുവാൻ എത്തിയ നായകനറെ കഥ പറഞ്ഞ സിനിമ ഇപ്പോൾ ആയിരം കോടി എന്ന റെക്കോർഡിലേക്ക് നടന്നടുക്കുകയാണ്.
യാഷ് , ശ്രീനിധി ഷെട്ടി എന്നിവർ അഭിനയിച്ച സിനിമയിൽ മുഖ്യ കഥാപത്രങ്ങളായി പ്രകാശ് രാജ്, സഞ്ജയ് ദത്ത് എന്നിവരും ഉണ്ടായിരുന്നു. സിനിമ തിയറ്ററുകളിൽ ഇപ്പോൾ വലിയ ചരിത്രം തന്നെ സൃഷ്ടിക്കുമ്പോൾ ഇപ്പോൾ സിനിമയിലെ നായികാ കഥാപത്രമായ ശ്രീനിധി ഷെട്ടി എന്ന താരത്തിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു ടേക്ക് കൂടെ എടുക്കുവാനുള്ള സ്വാതന്ത്രിയും യാഷിനു ഉണ്ടെന്നും എന്നാൽ തനിക്ക് സിനിമയിൽ അങ്ങനെ ഒരു അവസരം കിട്ടിയിട്ടില്ല എന്നുമാണ് ശ്രീനിധി വേ;ളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതേ കാര്യം താൻ പറയുമ്പോൾ അത് നന്നായി എന്ന് പറഞ്ഞുകൊണ്ട് സംവിധയകൻ മറുപടി നൽകുമെന്നും നീ മിണ്ടാതിരുന്നോളു എന്ന് പറയുകയുമാണ് എന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീനിധി ഇക്കാര്യം വെളിപ്പെടുത്തിയതോടു കൂടി വലിയ ചർച്ചകൾ ആണ് താരത്തിന്റെ വാക്കുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചിരിക്കുന്നത്
തനിക്കും മിക്ക ഷോട്ടുകൾ കുറച്ചുകൂടി നന്നായയി ചെയ്യാം എന്ന് തോന്നുമെങ്കിലും തനിക്ക് അത് പറയുവാനുള്ള സ്വാതന്ത്ര്യമില്ല എന്നും താരം കൂട്ടിച്ചേർത്തു. ഇത്തരം നായകന് കിട്ടുന്ന പ്രിവിലേജുകൾ ഒരിക്കലും നായികാ കഥാപത്രത്തിനിന്നു കിട്ടുന്നില്ല എന്നും അത്തരം കാര്യങ്ങൾ മാറേണ്ടത് എന്നുമാണ് ഇപ്പോൾ ചർച്ചയാകുന്നു വിഷയം. ഇത്തരം വിവേചനങ്ങൾ മാറേണ്ടതാണ് എന്നും നായകന് കിട്ടുന്ന അതെ പ്രിവിലേജുകൾ തന്നെ ഒരു നായികക്ക് കിട്ടണം എന്നും കൂടാതെ വേതനത്തിൽ പോലുമുള്ള ഇത്തരം വിവേചനങ്ങൾ മാറേണ്ടതാണ് എന്നും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയി കൊണ്ടിരിക്കുകയാണ്.