25 ലക്ഷം രൂപ പ്രതിഫലം വാങ്ങിച്ചിട്ട് ദിലീപ് നിർമ്മാതാവിനോട് ചെയ്തത്

ദിലീപിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് പാസഞ്ചർ. ദിലീപും മംമ്ത മോഹൻദാസും പ്രധാന വേഷത്തിൽ എത്തിയത് ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കാൻ തന്നെ പെടാപാട് ദിലീപ് പെടുത്തി എന്ന് തുറന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് എസ്. സി. പിള്ള. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചിത്രത്തിൽ നായക കഥാപാത്രം ആയി ആദ്യം പരിഗണിച്ചത് പ്രിത്വിരാജിനെ ആയിരുന്നു. എന്നാൽ ഡേറ്റ് പ്രശ്നം കാരണം പ്രിത്വിരാജിന് ആ പടത്തിൽ എത്താൻ കഴിഞ്ഞില്ല. അതിനു ശേഷം ആണ് ദിലീപിലേക്ക് ഞങ്ങൾ ചെല്ലുന്നത്. ശ്രീനിവാസൻ പറഞ്ഞത് പ്രകാരം 25 ലക്ഷം രൂപ പ്രതിഫലവും ചിത്രത്തിൽ അഭിനയിക്കുന്നതിന് ദിലീപിന് നൽകിയിരുന്നു. കാര്യങ്ങൾ എല്ലാം ഒരുവിധം നന്നായി പോകുകയും ചെയ്തു.

അങ്ങനെ ചിത്രത്തിന്റെ ഷൂട്ട് ക്ളൈമാക്സ് ചിത്രീകരണം വരെ എത്തിയപ്പോൾ ആണ് ദിലീപ് എന്നെ കുഴപ്പിച്ചത്. രാവിലെ എട്ട് മണിക് തുടങ്ങേണ്ട ഷൂട്ട് ആയിരുന്നു. അതിനു എറണാകുളത്ത് ഒരു സെറ്റ് ഇടുകയും ചെയ്തു ഹോസ്പിറ്റൽ. എല്ലാവരും തയാറായി വന്നു. എന്നാൽ ദിലീപ് മാത്രം എത്തിയില്ല. അന്വേഷിച്ചപ്പോൾ ആണ് അറിയുന്നത് ദിലീപ് ആ സമയത്ത് ഫാസിലിന്റെ ഒരു സിനിമയുടെ ഡബ്ബിങ്ങിന് സ്റ്റുഡിയോയിൽ ആണെന്ന്. കുറെ നേരം ഞങ്ങൾ വെയ്റ്റ് ചെയ്തു. ഒടുവിൽ 12 ഒക്കെ ആയപ്പോൾ ഞാനും കുറച്ച് പേരും കൂടി സ്റ്റുഡിയോയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ദിലീപ് അവിടെ സിഗററ്റ് വലിച്ച് കൊണ്ടിരിക്കുന്നു. എന്നെ കണ്ടപ്പോൾ ദിലീപ് പറഞ്ഞു അത് ചേട്ടാ എനിക്ക് പനിയാണ് നല്ല സുഖം ഇല്ല എന്നൊക്കെ. സത്യത്തിൽ അവിടെ ദിലീപ് ഡബ്ബ് ചെയ്യുവാണെന്ന് അറിഞ്ഞുകൊണ്ടാണ് ഞങ്ങൾ അങ്ങോട്ട് പോയത്.

കുറവുണ്ടെങ്കിൽ നാല് മണിയാകുമ്പോഴേക്കും ഞാൻ വരാം എന്ന് പറയുകയും ചെയ്ത്. ഞാൻ ഫാസിലിനെ കണ്ടു കാര്യം പറഞ്ഞു. ക്ളൈമാക്സ് ചിത്രീകരണത്തിന് സെറ്റ് ഇട്ടിരിക്കുകയാണെന്നും ഒരു നിവർത്തിയും ഇല്ല എന്നും ദിലീപിനെ പറഞ്ഞു അങ്ങോട്ട് വിടണം എന്നുമൊക്കെ. എന്നാൽ തിരിച്ച് സെറ്റിൽ വന്നപ്പോൾ ഞങ്ങൾ അറിയുന്നു ദിലീപും ഫാസിലും എല്ലാം കൂടി ഹൈദെരാബാദിലേക് പോയെന്ന്. ഞങ്ങളൂടെ പറഞ്ഞു നിങ്ങൾ അങ്ങോട്ട് ചെല്ല്, അവിടെ സെറ്റ് ഇട്ടു ക്ളൈമാക്സ് ചിത്രീകരിക്കാൻ എന്ന്. മംമ്ത മോഹൻദാസ് ആണെങ്കിൽ ആ ദിവസം കൂടിയേ ഉള്ളു. അത് കഴിഞ്ഞാൽ പിന്നെ മംമ്ത ഫ്രീ ആകണമെങ്കിൽ ഒരു ആഴ്ച കഴിയണം. അങ്ങനെ ഞങ്ങൾ അപ്പോൾ തന്നെ കംപ്ലീറ്റ് യൂണിറ്റ് ഹൈദരാബാദിലേക്ക് പുറപ്പെട്ടു. അവിടെ എത്തി രാത്രിക്ക് രാത്രി ഒരു ഹോസ്പിറ്റൽ വാടകയ്ക്ക് എടുത്ത് സെറ്റ് ഇട്ടാണ് മിനിറ്റുകൾ മാത്രം ഉള്ള ആ രംഗം ചിത്രീകരിച്ചത്. അങ്ങനെ എന്റെ കുറെ ലക്ഷങ്ങൾ അവിടെ നഷ്ട്ടം ആയി എന്നും ദിലീപ് ഒറ്റ ഒരാൾ മനസ്സ് വെച്ചിരുന്നെങ്കിൽ എനിക്ക് ആ ചിത്രം കൊണ്ട് എന്തെങ്കിലും സാമ്പത്തിക ലാഭം ഉണ്ടാകുമായിരുന്നു എന്നും പുതിയ നിർമ്മാതാക്കൾ ആ ഫീൽഡിൽ അധികനാൾ നില്ക്കാൻ വേണ്ടിയാണോ ഇങ്ങനൊക്കെ കാണിക്കുന്നത് എന്നും ആണ് അദ്ദേഹം പറയുന്നത്.