തന്റെ കഥാപാത്രത്തെ അതിഗംഭീരമായി തന്നെ മമ്മൂട്ടി ചെയ്തു

ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സ്റ്റാലിൻ ശിവദാസ്. മമ്മൂട്ടി നായകാനായി എത്തിയ ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ടി ദാമോദരന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ദിനേശ് പണിക്കർ ആണ് നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ മധു, ജഗദീഷ്, ഖുശ്ബു, കാപ്റ്റൻ രാജു, നെടുമുടി വേണു, മണിയൻപിള്ള രാജു, ശങ്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

എന്നാൽ വേണ്ടത്ര സാമ്പത്തിക വിജയം കൈവരിക്കാതിരുന്ന ചിത്രം തിയേറ്ററിൽ പരാജയ പെടുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിതിൻ റാം എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അത്യാവശ്യം കൊള്ളാവുന്ന തിരക്കഥയുള്ള സിനിമയെ സീരിയൽ ലെവൽ മേക്കിങ് കൊണ്ട് വന്നു നശിപ്പിച്ച സിനിമയാണ് സ്റ്റാലിൻ ശിവദാസ്. രാഷ്ട്രീയ പശ്ചാത്തലമുള്ള കൊമേർഷ്യൽ സിനിമകൾ എടുക്കാൻ മിടുക്കൻ ആയിട്ടുള്ള സംവിധായകൻ ചെയ്തിരുന്നുവെക്കിൽ ഈ സിനിമ നന്നാകുമായിരുന്നു. മമ്മൂട്ടി തന്റെ റോൾ നന്നായി തന്നെ ചെയ്തു ഒപ്പം ജഗദീഷ്, മണിയൻപിള്ള രാജു, മധു, നെടുമൂടി വേണു തുടങ്ങിയ വലിയ താരനീര തന്നെ സിനിമയിൽ ഉണ്ടായിരുന്നു എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയത്. ഐ വി ശശി സംവിധാനം ചെയ്യുവാരുന്നെങ്കിൽ നന്നായേനെ, മുടക്ക് മുതൽ തിരികെ ലഭിക്കാത്ത ഒരു ഫ്ലോപ്പ് ചിത്രമാണ് ഇത് എന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ, ചെങ്കൊടി എന്നായിരുന്നു ആദ്യം ഇതിനിട്ട പേര്, സുരേഷ് ബാബു ചെയ്യേണ്ട പടമല്ല എന്നൊരു അഭിപ്രായം തന്നെയുണ്ട്. സുരേഷ് ഗോപി ഗസ്റ്റ്‌ ആണ്. പടം വമ്പൻ കളക്ഷൻ സ്റ്റാർട്ട്‌ ചെയ്തു. പക്ഷെ രണ്ട് ദിവസം കൊണ്ട് വീണു.

അതെ, ഐ വി ശശി ചെയ്തിരുന്നേൽ സൂപ്പർ ഹിറ്റായിരുന്നേനെ, മമ്മൂട്ടി യുടെ ആക്ഷൻ രംഗങ്ങൾ നന്നായിരുന്നു, പത്രവുമായി ക്ലാഷ് വന്നതാണ് പ്രശ്നം അല്ലെങ്കിൽ ബഡ്ജറ്റ് റിക്കവർ ആയിരുന്നേനെ, വിജയിച്ചില്ല എങ്കിലും നല്ല പടം തന്നെയാണ്, വെ ട്ടി നശിപ്പിച്ചു എന്നു കേട്ടു, ക്യാപ്റ്റൻ രാജു വില്ലൻ വേഷം അവസാനിപിച്ച ചിത്രം, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment