ഗസ്റ്റ് റോളിൽ സുരേഷ് ഗോപി വന്നത് പടത്തെ കൂടുതൽ മനോഹരമാക്കി

ഷാജി കൈലാസിന്റെ സംവിദാനത്തിൽ 1993 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സ്ഥലത്തെ പ്രധാന പയ്യൻസ്. ഈ പൊളിറ്റിക്കൽ ത്രില്ലർ സിനിമയിൽ ജഗദീഷ്, ഗീത , നരേന്ദ്ര പ്രസാദ്, സിദ്ധിഖ്, സുരേഷ് ഗോപി, സുചിത്ര, ജനാർദ്ദനൻ തുടങ്ങി വലിയ ഒരു താര നിര തന്നെ  അണിനിരക്കുന്നുണ്ട്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ ചിത്രത്തിനെ  കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ മുഹമ്മദ് അലി കൊട്ടാപ്പുറത്ത് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്ഥിരം കോമഡി ചെയ്തിരുന്ന ജഗദീഷ് ന് ഷാജി കൈലാസ് രഞ്ജി പണിക്കർ മാറ്റി പ്രതീഷ്ട്ടിച്ച ചലച്ചിത്രം. ചെരിയിൽ നിന്നും ഒരു മന്ത്രി. അതും ആഭ്യന്തര മന്ത്രി. അത്‌ ഒരു ഒരു പ്രേതക സാഹചര്യത്തിൽ നരേന്ദ്ര പ്രസാദിന്റെ കാരക്ടർന്റെ പിന്തുണയോടെ ആണ് ആയത് എങ്കിലും, കെ കെ  നമ്പ്യാർ വിചാരിച്ചത് പോല്ലെ അയാളുടെ കൈയില്ലേ പാവക്കുട്ടി ആയില്ല ഗോപാലകൃഷ്ണൻ.

അയാൾക്കു അയാളുടെ ആയ അജണ്ട ഉണ്ടായിരുന്നു.അത്‌ ചുമതല ഏറ്റു ആദ്യമായി പോലീസ് ഓഫീസർ, കളക്ടർ, പിന്നെ മുഖ്യന്റെ മുമ്പിൽ നടത്തുന്ന ഒരു പ്രസംഗം തന്നെ മതി ഗോപാലകൃഷ്ണൻ, നമ്പ്യാർ ക് കളിക്കാൻ ഉള്ള പാവക്കുട്ടി അല്ല എന്ന് ഉള്ളത്. തലസ്ഥാനം കഴിഞ്ഞു വന്ന പടം ആയത് കൊണ്ട്,അതെ രീതിയിൽ ഒരു പടം തന്നെ ആവും എന്ന് പ്രതീക്ഷിച്ചു.

പക്ഷെ ജഗദീഷ് ആണ് നായകൻ, പടത്തിന്റെ പേര് സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന് കൂടി കേട്ടപ്പോൾ കോമഡി ആയിരിക്കും എന്ന് പ്രതീക്ഷിച്ചു, പക്ഷെ എല്ലാത്തിനെയും തകിടം മറിച് ഒരു പക്കാ പൊളിറ്റിക്കൽ ത്രില്ലർ തന്നെ കിട്ടി. അതും തലസ്ഥാനതിനെ കാൾ ഒരു പടി മേലെ നിൽക്കുന്ന ചിത്രം. 150 ദിവസം ഓടിയ ചിത്രം, ഒരു സാധരണ കാരൻ ആഭ്യന്തര മന്ത്രി ആവുന്ന ചിത്രം (ഭൂമിയെ രാജകന്മാരിൽ ലാലേട്ടൻ ആയിട്ടുണ്ട് പക്ഷെ സാധരണകാരൻ അല്ലായിരുന്നു).

അങ്ങനെ ഒരുപാട് പ്രേത്യേകത നിറഞ്ഞ പടം തന്നെ ആയിരിന്നു സ്ഥലത്തെ പ്രധാന പയ്യൻസ്. പേര് സൂചിപ്പിക്കുന്ന പോലെ സ്ഥലത്തെ പയ്യൻമാർക്കെ ജനങളുടെ പ്രശ്നം അറിയാൻ കഴിയുക ഉള്ളു.പിന്നെ അന്നത്തെ കുറച്ച് കലാപം കാര്യങ്ങളും ചേർന്നപ്പോൾ പടം ഒരു സെൻസേഷണൽ ഹിറ്റ്‌ ആയി മാറുകയും ചെയ്തു.സിദ്ദിഖ്, ഗീത, നരേന്ദ്ര പ്രസാദ്, വിജയ രാഘവൻ, ബൈജു, മമ്മൂകൊയ, രാജു, പിന്നെ ഗസ്റ്റ് റോളിൽ സുരേഷ് ഗോപിയും. പടം ആ കൊല്ലത്തെ ഒരു സൂപ്പർഹിറ്റ് തന്നെ ആയിരിന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment