ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് ഇദ്ദേഹം സിനിമയിൽ തുടക്കം കുറിക്കുന്നത്

പലപ്പോഴും നമ്മുടെ താരങ്ങളുടെ പാത പിന്തുടർന്ന് കുടുംബാങ്ങങ്ങളും സിനിമയിലേക്ക് എത്താറുണ്ട്. സഹോദരങ്ങൾ വഴിയോ അച്ഛനോ ചേട്ടനോ വഴിയോ ആയിരിക്കും മിക്കപ്പോഴും ബാക്കി ഉള്ള കുടുംബങ്ങൾക്കും സിനിമയിൽ അവസരം ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിൽ അവസരം ലഭിച്ചാലും കഴിവുള്ളവർ മാത്രമാണ് സിനിമയിൽ പിന്നീടും നില നിൽക്കുന്നത്.

ഇത്തരത്തിൽ നിരവധി പേര് സിനിമയിലേക്ക് വന്നിട്ടുണ്ട് എങ്കിലും വളരെ കുറച്ച് ആളുകൾ മാത്രമാണ് തങ്ങളുടെ കഴിവ് കൊണ്ട് ഇന്നും സിനിമയിൽ നില നിൽക്കുന്നത്. അതിനു ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ മലയാള സിനിമയിൽ തന്നെ ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഓർ പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മാഗ്നസ് എം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സുഭാഷ് ഗോപി. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ (1987) ലൂടെ ഫാസിൽ പരിചയപെടുത്തിയ സുരേഷ് ഗോപിയുടെ സഹോദരൻ. ഫാസിലിന്റെ അസിസ്റ്റന്റ് ആയി തുടക്കം ദൗത്യം , കോട്ടയം കുഞ്ഞച്ചൻ , നന്മനിറഞ്ഞവൻ ശ്രീനിവാസൻ, കുറ്റപത്രം , കൂടികാഴ്ച തുടങ്ങി പത്തോളം ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ എത്തി എന്നുമാണ് പോസ്റ്റ്.

സുഭാഷ് ഗോപി. സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന അറിവ് തന്നെ പുതിയതാണ്, സുരേഷ്യെ ഗോപിയെ കാൾ സംവിധായകൻ വിനയന്റെ ചായകാച്ചൽ ആണ് ഉള്ളത്, ഇദ്ദേഹമല്ലേ രാജീവ് അഞ്ചലിന്റെ അപ്പൂപ്പൻതാടി സീരിയൽ നിർമിച്ചത്, സുഭാഷ് ഗോപി സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നത് പുതിയ അറിവ്, ഇദ്ദേഹം ആണോ ന്യൂസ്റീഡർ അളകനന്ദയെ വിവാഹം ചെയ്തിരുന്നത്? തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

Leave a Comment