ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ടുള്ള തത്തമ്മ മുതൽ ആണ് ഇദ്ദേഹം ശ്രദ്ധ നേടിയത്

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും പിന്നീട് പതുക്കെ പതുക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നിരവധി താരങ്ങൾ ഉണ്ട്. കുറച്ച് സിനിമകളിൽ മാത്രമേ എത്തിയിട്ടുള്ളു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് അവർ വളരെ പെട്ടന്നു തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയവർ ആയിരിക്കും. അത് കൊണ്ട് തന്നെ ആരാധകരുടെ ഇടയിൽ ഇവർ പലപ്പോഴും ചർച്ച ആകാറുണ്ട്. അത്തരത്തിൽ ഒരു താരത്തിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ സിനി ഫൈൽ ഗ്രൂപ്പിൽ വന്നിരിക്കുന്നത്.

സുധീർ എം കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ടുള്ള തത്തമ്മ മുതൽ ആണ് ഇദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയത്‌ . സ്റ്റേജുകളിലെ തികഞ്ഞ കയ്യടക്കം, പാരഡി ഗാനങ്ങളിലെ അസാധ്യമായ പെർഫോമൻസ് എടുത്ത് പറയേണ്ടതാണ്. പാരഡി ഗാനങ്ങൾ എന്നാൽ വെറുതെ ട്യൂണില്‍ അങ്ങ് പാടിപ്പോവുകയല്ല, വളരെ അർത്ഥവത്തായ രസകരമായ വരികൾ കൂടിയാണത്. പാരഡി കേൾക്കുമ്പോൾ ചിലപ്പോൾ ഒറിജിനൽ ലിറിക്സ് ചിന്തയിൽ നിന്നും പോകും. കനകം കലഹം കാമിനി, ജയ ജയ ജയ ജയ ഹേ എന്നിവയിലൊക്കെ ശ്രദ്ധേയമായ വേഷങ്ങളും ചെയ്തിട്ടുണ്ട് എന്നുമാണ് പോസ്റ്റ്.

Leave a Comment