ശരിക്കും ആ പാട്ടിലെ വരികൾ അവരെ കണ്ട് എഴുതിയത് പോലെ ഉണ്ട്

ഒരു കാലത്ത് ആരാധകർക്ക് ഇടയിൽ വലിയ ഓളം ഉണ്ടാക്കിയ ഗാനം ആയിരുന്നു കലാഭവൻ മണിയുടെ സോനാ സോനാ നീ ഒന്നാം നമ്പർ എന്ന് തുടങ്ങുന്ന ഗാനം. ബെൻ ജോൺസൺ എന്ന ചിത്രത്തിലെ ഗാനത്തിന് വലിയ സ്വീകാര്യത ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നും ആ ഗാനം കേൾക്കുമ്പോൾ ആരാധകർക്ക് ഒരു പ്രത്യേക എനർജി തന്നെ ആണെന്ന് പറയാം. കലാഭവൻ മണിക്കൊപ്പം സുജ വരുണീ എന്ന നടിയാണ് പാട്ടിനൊത്ത് ചുവട് വെച്ചത്. ഇപ്പോഴിതാ സിനി ഫയൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ചിത്രത്തിലെ ഈ ഗാനത്തിന്റെ കുറിച്ചും ഗാനത്തിന് ചുവട് വെച്ച നടിയെ കുറിച്ചും വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, “സോനാ സോനാ നീ ഒന്നാം നമ്പർ ” ഈ ഗാനരംഗത്തിൽ കലാഭവൻ മണിയുടെ കൂടെ ചുവട് വെച്ച ഈ നടി ആരാണെന്ന് അറിയാമോ? ശരിക്കും ആ പാട്ടിലെ വരികൾ അവരെ കണ്ട് എഴുതിയത് പോലെ ഉണ്ട് എന്നാണ് ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ്.

ശരിയാ അവര് കൈതപ്പുറം ദാമോദരൻ നമ്പൂതിരിയുടെ മുന്നിൽ പോയി ഇരുന്നു.. എന്നിട്ട് പുള്ളി ഇവരെ നോക്കി പാട്ടെഴുതി എന്നാണ് ഈ പോസ്റ്റിനു വന്ന രസകരമായ ഒരു കമെന്റ്, സുജ വരുണീ എന്നാണ് പേര്..തമിഴ് നടൻ ശിവാജി ദേവ് ആണ് സുജയുടെ ഭർത്താവ്. തമിഴ് സിനിമയിലെ ഇതിഹാസതാരം ശിവാജി ഗണേശന്റെ മകൻ രാം കുമാറിന്റെ മകനാണ് ശിവാജി ദേവ്..രാം കുമാർ വിക്രം നായകനായ ഐ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തിരുന്നു..നടൻ പ്രഭു ശിവാജി ദേവിന്റെ പിതൃസഹോദരനും വിക്രം പ്രഭു കസിനുമാണ്..നടി ശ്രീപ്രിയ ശിവാജി ദേവിന്റെ അമ്മയുടെ സഹോദരിയാണ്. സുജ ഇപ്പോഴും സിനിമയിൽ സജീവമാണ്,Character Roles ചെയ്യുന്നുണ്ട്..കതിർ നായകനായ ശത്രു എന്ന തമിഴ് സിനിമയിലെ അവരുടെ നെഗറ്റീവ് വേഷം സമീപകാലത്ത് ശ്രദ്ധേയമായിരുന്നു..അത് പോലെ ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും സുജ അഭിനയിച്ചിരുന്നു..മലയാളത്തിൽ അഞ്ജലി നായർ ചെയ്‌ത വേഷമാണ് തെലുങ്കിൽ സുജ ചെയ്തത്.ബിഗ്‌ബോസ് തമിഴിലും സുജ മത്സരാർത്ഥിയായി വന്നിട്ടുണ്ട്.

ഒരിക്കൽ കൈതപ്രം കോഴിക്കോട് ബീച്ചിൽ നടന്നു പോകുമ്പോൾ ഡാൻസ് കളിച്ച ചേച്ചി കടപ്പുറം കടല തിന്നാൻ വന്നു.. അപ്പൊൾ കൈതപ്രം കണ്ട്.. അങ്ങിനെ ആ ചേച്ചി യെ നോക്കി പാട്ട് എഴുതി… അങ്ങിനെ ആണ് പാട്ട് ഹിറ്റ് ആയത്.. പിന്നെ ഇവർ അഭിനയിച്ച ചിത്രം അത് കുറെ ഉണ്ട്… പറയില്ല മോനെ, സുജ വരുണി. ഇവരും വിഘ്‌നേഷ്. കുട്ടിരാധിക അഭിനയിച്ച ഉള്ളകാടത്തൽ എന്ന തമിഴ് മൂവിയിൽ എനിക്കും അഭിനയിക്കാൻ ഒരു അവസരം കീട്ടിയിരുന്നു 2005 ൽ, സുജ.. എന്നടി മുനിയമ്മ സോങ്ങിൽ ഒക്കെയുണ്ട്, അപ്പൊ ഇത് ഭാവന അല്ലായിരുന്നോ എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ലഭിക്കുന്നത്.