മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വെറൈറ്റി കഥാപാത്രങ്ങൾ അവതരിപ്പിച്ച് വിജയിപ്പിച്ച നടി

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ആയിരുന്നു സുകുമാരി. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായ താരം നിരവധി സിനിമകളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. സുകുമാരിയുടേതായി നിരവധി ചിത്രങ്ങൾ ആണ് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതായുള്ളത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് സുകുമാരി പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. നിരവധി സിനിമകളിൽ ആണ് താരം ഇത് വരെ അഭിനയിച്ചത്.

എന്നാൽ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ് സുകുമാരിയുടെ അപ്രതീക്ഷിതമായ വേർപാട് ഉണ്ടായത്. പൂജ മുറിച്ചിൽ ധ്യനത്തിൽ ഇരുന്നപ്പോൾ വിളക്കിൽ നിന്ന് തീ പിടിച്ചാണ് താരത്തിന് അന്ത്യം സംഭവിച്ചത്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഷാജു സുരേന്ദ്രൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വെറൈറ്റി കഥാപാത്രങ്ങൾ അവതരിപ്പിച്ച് വിജയിപ്പിച്ച നടി ആര് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. സുകുമാരി. ഏത് റേയ്ഞ്ചിലുമുള്ള കഥാപാത്രങ്ങളായാലും, ഇവിടെ ഭദ്രം. പെട്ടെന്ന് ഓർമ്മയിൽ വന്ന ചില വേഷങ്ങൾ : മിഴികൾ സാക്ഷിയിലെ കൂനിയമ്മ/നബീസ ബോയിങ് ബോയ്ങ്ങിലെ ഡിക്കമ്മായിയും ചട്ടക്കാരിയിലെ മാഗിയും. പൂച്ചയ്ക്കൊരു മൂക്കുത്തിയിലെ രേവതി, തലയണ മന്ത്രത്തിലെ സുലോചന തങ്കപ്പൻ.

ഗജകേസരിയോഗത്തിൽ ഒറ്റ സീനിൽ വന്ന് കസറിയ മൃഗസംരക്ഷണ വകുപ്പിലെ സരോജിനി നായർ തേൻമാവിൻ കൊമ്പത്തിലെ ഗിഞ്ചിമ്മൂട് ഗാന്ധാരി, അധികാരത്തിലെ ഭാർഗ്ഗവിയമ്മ, അർച്ചന ആരാധനയിലെ വില്ലത്തി അമ്മായിയമ്മ സൗമിനി. എണ്ണിയാൽ തീരാത്ത വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ഇനിയുമുണ്ട് ഒരുപാട്. ഇന്ന് സുകുമാരിയമ്മയുടെ ജന്മദിനം. കഥാപാത്ര വൈവിദ്ധ്യങ്ങൾ കൊണ്ട് നമ്മെ അമ്പരപ്പിച്ച മഹാനാടിയ്ക്ക് പ്രണാമം എന്നുമാണ് പോസ്റ്റ്.

Leave a Comment