ഇത്രയും വലിയ ഒരു അബദ്ധം സിനിമയിൽ കാണിച്ചത് എത്ര പേര് ശ്രദ്ധിച്ചു

ശ്രീപ്രകാശിന്റെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ ചിത്രം ആണ് സുൽത്താൻ. വിനു മോഹങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. വിനു മോഹൻ ശിവൻ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചത്. താരത്തിന്റെ കൂടാതെ ചിത്രത്തിൽ വരദ, സരയു, അനൂപ് ചന്ദ്രൻ, ശ്രീജിത്ത് രവി, ഷമ്മി തിലകൻ, രശ്മി ബോബൻ, ലാലു അലക്സ്, ജഗതി ശ്രീകുമാർ, സലിം കുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷിറ്റിയർ മലയാളം മൂവീ ഡീറ്റൈൽസിൽ സ്റ്റാൻഫോർഡ് വി എഫ് സി എന്ന പ്രൊഫൈലിൽ നിന്ന് അന്ന് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തെ കളിയാക്കിക്കൊണ്ട് ആണ് ആരാധകൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ കാണിക്കുന്ന രംഗത്തിൽ വിനു മോഹന്റെ കഥാപാത്രം പരീക്ഷ കഴിഞ്ഞു താൻ വീട്ടിലേക്ക് പോകുകയാണെന്ന് ഒരാളോട് പറയുന്നത് ആണ് ആദ്യം കാണിക്കുന്നത്. അതിനു ശേഷം നാട്ടിലെത്തിയ വിനു മോഹന് കുളത്തിൽ കുളിക്കാൻ വരുമ്പോൾ അവിടെ ഉള്ള ഒരാൾ വിശേഷം തിരക്കുന്നതും നീ ഡോക്ടർ ആയോ എന്ന് ചോദിക്കുമ്പോൾ റിസൾട്ട് നാളെ വരും എന്ന വിനു മോഹൻ പറയുന്ന രംഗവും ആണ് ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്നത്.

അതിനൊപ്പം തന്നെ ഇന്ന് പരീക്ഷ, നാളെ റിസൾട്ട്‌, മറ്റന്നാൾ ജോലി. ഈ യൂണിവേഴ്സിറ്റി ഏതാണെന്നു അറിയുമോ ഗയ്‌സ് ഫോർ എഡ്യൂക്കേഷണൽ പർപ്പസ് എന്നുമാണ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുകളുമായി എത്തിയത്. നാട്ടിലേക്ക് എന്ന് പറഞ്ഞു വിനു അണ്ണൻ നേരെ ഗോവയ്ക്കാണ് പോയത്. അവിടെ ഒരേ പൊളി കഴിഞ്ഞു മാസങ്ങൾ കടന്ന് റിസൾട്ടിന്റെ തലേന്നാൾ നാട്ടിലെത്തി എന്നാണ് ഒരാൾ നൽകിയിരിക്കുന്ന പോസ്റ്റ്.

നരസിംഹത്തിൽ കടലിൽ പുഴയിൽ നിന്ന് എണീച്ചു വരുന്ന സീനിൽ ആരെങ്കിലും ലോജിക് നോക്കീട്ടുണ്ടോ? അതുപോലെ വിനു മോഹൻ സിനിമയും ലോജിക് നോക്കിയല്ല മലയാളികൾ ഏറ്റെടുക്കാൻ. പ്രേക്ഷകർക്കു അണ്ണൻ സ്‌ക്രീനിൽ വന്നു നിന്നാൽ മതി, പുള്ളി ചിലപ്പോൾ ആദ്യം മൂകാംബികയിൽ പോയി കാണും, വിനു മോഹൻ മാത്രം എക്സാം എഴുതാൻ ഉണ്ടായിരിന്നുള്ളു അത് കൊണ്ട് റിസൾട്ട്‌ ഒക്കെ പിറ്റേന്ന് തന്നെ വന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment