സിനിമ പ്രേമികളുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. ചിത്രം പുറത്ത് ഇറങ്ങിയിട്ട് ഇപ്പോൾ 24 വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഗ്ലാഡ്വിൻ ഷാരുൺ എന്ന ആരാധകൻ ആണ് ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റും പോസ്റ്റിന് വന്നിരിക്കുന്ന കമെന്റുകളും ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ, സമ്മർ ഇൻ ബെത്‌ലഹേമിന്റെ 24 വർഷങ്ങൾ. ഒരുപാട് ഇഷ്ടമുള്ള സിനിമ. എപ്പോ ടീവിയിൽ വന്നാലും ഇരുന്നു കാണുന്ന അന്യായ റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ. സുരേഷ് ഗോപി – ജയറാം കോമ്പോ, ഒരു മൾട്ടിസ്റ്റാർ സിനിമ എങ്ങനെ എടുക്കണമെന്ന് കാട്ടി തന്ന സിനിമ. ഡെന്നിസ്, രവി ശങ്കർ, ആമി കസിൻസുമായി കൂടുമ്പോളൊക്കെ ഈ പടം ഇട്ട് കാണാൻ നല്ല വൈബ് ആണ്. ഇത് പോലൊരു സ്പോട്ടിൽ എപ്പോഴേലും ഒരു വെക്കേഷൻ ടൈമിൽ എല്ലാരുടെ കൂടി അടിച്ചു പൊളിക്കണം എന്നൊരു ആഗ്രഹം ഉണ്ട്. നടക്കോ എന്തോ എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്. തമിഴിൽ പ്രഭുവിനേ നായകൻ ആക്കി എടുക്കാൻ പ്ലാൻ ഇട്ട് കുറച്ചു സീൻസും ഒരു പാട്ടും ഷൂട്ട് ചെയ്തു കുറച്ചു നാൾ കഴിഞ്ഞു ഡ്രോപ്പ് ആയി പിന്നെ മലയാളത്തിലോട്ട് റീഇൻസ്റ്റേറ്റ് ചെയ്ത് സമ്മർ ഇൻ ബെത്‌ലഹേം ആയി എന്നാണ് ഒരു ആരാധകൻ പറഞ്ഞിരിക്കുന്നത്. കൺഫ്യൂഷൻ തീർക്കണമേ എന്ന ഗാനവും, അതിന്റെ ചിത്രീകരണവും ചിത്രത്തിന്റെ വിജയത്തെ വളരെയധികം സ്വാധീനിച്ചു, പക്ഷേ ഇന്ന് അത് കാണുമ്പോൾ കലാഭവൻ മണിയുമായുള്ള പല സീനും വളരെ മോശമായി തോന്നുന്നു .ഒരു കാര്യോം ഇല്ലാത്ത അടിക്കൽ ,കരി മന്തി മാനേജർ എന്നിങ്ങനെ തമാശ ഉദ്ദേശിച്ചു അവഹേളിക്കൽ അങ്ങേ അറ്റം ആണ്.
ശെരിക്കും ഹോളിഡേ മൂഡ് ൽ ഉള്ള ഒരു സിനിമ, പണ്ടുള്ള പിള്ളേർക്കു കുട്ടിക്കാലത്തു പ്രിയം, സമ്മർ ഇൻ ബെദ്ലഹേം പോലുള്ള പടങ്ങൾ ഉണ്ടായിരുന്നു കുടുംബം ഒന്നിച്ചു കാണാൻ, ഇന്നുള്ള പിള്ളേരുടെ കാര്യം കഷ്ടം ആണ്, കുട്ടികളെ ഉദ്ദേശിച് ആരും സിനിമ എടുക്കുന്നില്ല, ഏതെങ്കിലും പടം പിള്ളേരുമായി കാണാം എന്ന് വച്ചാൽ കടിച്ചു പറി, മറ്റു സീൻസ് ഇല്ലാത്തത് നോക്കി വേണം പോകാൻ, അന്ന് കണ്ടപ്പോൾ നിരഞ്ജനെയായിരുന്നു കൂടുതൽ ഇഷ്ടപ്പെട്ടത്. പക്ഷേ ഇപ്പോൾ ഡെന്നിസ്.
ഒരു പ്രാവശ്യം കണ്ട് രസിച്ചു മറക്കാവുന്ന ഒരു പൈങ്കിളി സ്റ്റോറി.ലൊക്കേഷനും പാട്ടുകളുമൊക്കെ അടിപൊളി ആയിരുന്നു. എല്ലാവരും മഞ്ജു തകർപ്പൻ പെർഫോമൻസ് ആയിരുന്നു എന്ന് പറഞ്ഞു തള്ളുന്ന ഈ ചിത്രത്തിൽ മഞ്ജു ഒഴികെ മറ്റെല്ലാവരും മിതത്വപൂർവമായ മികച്ച അഭിനയം കാഴ്ച വച്ചു.മഞ്ജു നല്ല ഒന്നാന്തരം ഓവർ ആക്ടിങ് തന്നെ ആയിരുന്നു എന്നതിൽ യാതൊരു തർക്കവുമില്ല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.