സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗത്തിന് എന്താണ് തടസ്സം

പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ തുടങ്ങിയവർ പ്രധാന വേഷത്തിൽ വന്ന ചിത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്. ഇവരെ കൂടാതെ കലാഭവൻ മണി, ജനാർദ്ദനൻ, സുകുമാരി, തുടങ്ങിയവരും മറ്റു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തിയ ചിത്രം എന്ന പ്രത്യകതയും ഇതിനുണ്ട്. കുറച്ച് സമയം മാത്രമേ മോഹൻലാലിനെ കാണിക്കുന്നുള്ളു എന്നാൽ പോലും മോഹൻലാൽ ചെയ്ത നിരഞ്ജൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർക്കുന്നത് ആണ്.

വലിയ രീതിയിൽ തന്നെ ചിത്രം പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അത് കൊണ്ട് തന്നെ ചിത്രം ആ വർഷത്തെ ഹിറ്റ് ആകുകയും ചെയ്തു. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങൾക്കും ആരാധകർ ഏറെ ആണ്. ഇന്നും പ്രേക്ഷകർ ഏറ്റു പാടുന്ന ഗാനങ്ങൾ ആണ് ചിത്രത്തിലേത്. ഇന്നും ചിത്രത്തിനും ആരാധകർ ഏറെ ആണ്. എന്നാൽ ചിത്രത്തിൽ ജയറാമിന്റെ കഥാപാത്രം ആയ രവിയെ പ്രണയിക്കുന്നത് ആരാണെന്നു കാണിക്കുന്നില്ല.

ആ ഒരു സസ്‌പെൻസ് ഇന്നും ചുരുളഴിയാതെ കിടക്കുകയാണ്. അത് കൊണ്ട് തന്നെ കസിൻസിൽ ആരായിരിക്കും രവിയെ പ്രണയിക്കുന്നത് എന്ന ചർച്ചകൾ ഇന്നും ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ നടക്കാറുണ്ട്. പലരും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്നും അത് ഒരു സസ്‌പെൻസ് തന്നെ ആണ്.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഷിജാസ് മൊയ്‌ദീൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സമ്മർ ഇൻ ബത്ലഹേമിൻ്റെ രണ്ടാം ഭാഗത്തിനു ഒരു പ്രോബ്ലവും ഇല്ലല്ലോ? ഡെന്നിസ് താലി അഴിക്കാൻ തയ്യാറായാൽ അഭിരാമി ഫ്രീ ആയി. പിന്നെ മോഹൻലാലിനെ ജയിലിൽ നിന്ന് ഇറക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാവും.

അവിടെ യഥാർത്ഥ തീവ്ര വാദി കളെ കണ്ടെത്താനായി ജാമ്യം അനുവദിച്ചു കൊണ്ട് ചില പൊളിറ്റിക്സ് തള്ളണം. കാര്യം കഴിഞ്ഞ് പുള്ളി തിരിച്ച് പൊയ്ക്കോട്ടേ.കലാഭവൻ മണി കാലത്തിൻ്റെ നഷ്ടമായി വരും.ജയറാം സെറ്റിൽഡ് ആയിട്ടോരു ഫാമിലി മാൻ ആയി ടീമിൽ തുടരുന്നു. എങ്ങനെ ഉണ്ട്?ബ്രില്യന്റ് ആയ കുറെ കാരക്ടർസി നെ വെച്ച് ഇങ്ങനെ ഒരു ക്ലീഷെ ക്ലൈമാക്സ് വേണ്ടി തകർത്ത മറ്റൊരു സിനിമ ഇല്ല എന്നുമാണ് പോസ്റ്റ്.

Leave a Comment