എന്ത് കൊണ്ട് ഈ പാട്ടിന്റെ ഒരു നല്ല ക്വാളിറ്റിയുള്ള വേർഷൻ ലഭിക്കുന്നില്ല

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയറാം നായകനായി എത്തിയ ചിത്രം ആണ് സൂപ്പർമാൻ. 1997 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ശോഭനയാണ് ജയറാമിന്റെ നായികയായി എത്തിയത്. ഒരു കള്ളന്റെ ജീവിത കഥ പറയുന്ന ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ജഗദീഷ്, സിദ്ധിഖ്, ഇന്നസെന്റ്, ജനാർദ്ദനൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് എത്തിയിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അക്ഷയ് ജെ എസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മറുമൊഴി തേടും കിളിമകളെ നിൻ മധുരവികാരമോ എന്ന ജയറാം ചിത്രം സൂപ്പർമാൻ എന്ന മൂവിയിലെ ഈ പാട്ട് നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവും എന്നും പക്ഷേ പ്രശ്നം അതല്ല ഈ പാട്ടിന്റെ ഒറിജിനൽ റെക്കോർഡിങ് എവിടെ പോയി എന്നുമാണ് പോസ്റ്റിൽ കോടി ആരാധകൻ ചോതിക്കുന്നത്.

മാത്രവുമല്ല, ഇന്റർനെറ്റ് ആയ ഇന്റർനെറ്റ് മൊത്തം സർച്ച് ചെയ്താലും ഈ പാട്ടിന്റെ ഒരു നല്ല ക്വാളിറ്റിയുള്ള പതിപ്പ് ലഭിക്കുന്നില്ല എന്നും സിനിമയിൽ ഉള്ള പതിപ്പ് അധികം ക്വാളിറ്റി അല്ലെങ്കിലും ഉണ്ടാവില്ല എന്ന് അറിയാമല്ലോ എന്നും എന്നാൽ ഇതിന്റെ ഓഡിയോ ഏതൊക്കെ രീതിയിൽ തപ്പി പിടിച്ചാലും ക്വാളിറ്റി ഉള്ളത് കിട്ടുന്നില്ല എന്നും പോസ്റ്റിൽ പറയുന്നു.കൂടാതെ യൂട്യൂബിൽ വിൽസൺ ഓഡിയോസ് ആണ് സൂപ്പർമാൻ എന്ന സിനിമയിലെ ഗാനങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് പക്ഷേ അവരുടെ കയ്യിലും ഇല്ല എന്നും പോസ്റ്റിൽ പറയുന്നു.

എന്നാൽ കുറച്ച് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇതിന്റെ ഒറിജിനൽ വേർഷൻ കാസറ്റ് ആരുടെയൊക്കെയോ കയ്യിലുണ്ട് എന്നും അത് റെയർ ആയി വച്ചിരിക്കുകയാണ് എന്നുമാണ് എന്നും ഈ സിനിമ ഇറങ്ങിയ കാലത്ത് ഈ പാട്ടിന്റെ ക്വാളിറ്റി വേർഷൻ കാസറ്റിലും റേഡിയോയിലും കേട്ടവർ ദയവായി അഭിപ്രായം പറയുക എന്നും കൂട്ടത്തിൽ എന്തുകൊണ്ട് ഈ പാട്ടിന് ഈ ഗതി സംഭവിച്ചു എന്നും ആർക്കും അറിയാമെങ്കിൽ പറയുക എന്നുമാണ് പോസ്റ്റ്.

സത്യം. ഞാനും ഇത് ശ്രദ്ധിച്ചിരുന്നു.അതേസമയം യേശുദാസ് പാടിയ ഓണത്തുമ്പീ പാടൂ എന്ന ഗാനം മാത്രമേ നല്ല ഗുണനിലവാരത്തിൽ ലഭ്യമായിട്ടുള്ളൂ. അതേ ഗാനത്തിന്റെ സുജാത പതിപ്പ് അവസാനത്തെ ചിലവരികളിലൂടെ ഫീഡ് ഔട്ട് ആയി അവസാനിക്കുന്നതായിട്ടാണ് ആകാശവാണിയിലൂടെയൊക്കെ കേൾക്കാറ്.ആവാരം പൂവിന്മേൽ എന്ന ഗാനം പിന്നെയും തരക്കേടില്ല.എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്.

Leave a Comment