പങ്കാളിക്കൊപ്പം തോളോട് തോൾ നിന്ന് ഫിലിം ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം

സുപ്രിയ മേനോന്റെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആൻസി വിഷ്ണു എന്ന ആരാധിക ആണ് താരത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സുപ്രിയ മേനോൻ പൃഥ്വിരാജിന്റെ ഭാര്യ എന്നുള്ള ടാഗ് ലൈൻ ഇല്ലാതെയും സുപ്രിയ മേനോൻ എന്ന സ്ത്രീയെ, മാധ്യമ പ്രവർത്തകയെ, നിർമാതാവിനെ നമ്മൾ അറിയും. അതാണ് ആ സ്ത്രീ, അതാണ് സുപ്രിയ നേടിയെടുത്ത സ്പേസ്.

ഈ അടുത്ത കാലത്ത് എനിക്ക് ഇത്രയും സ്നേഹവും ബഹുമാനവും തോന്നിയ മറ്റൊരു വ്യക്തിയില്ല. സുപ്രിയ സിനിമകളെ കുറിച് സംസാരിക്കുന്നത്, കുടുംബ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നത്, മാതൃത്വത്തെ കുറിച്ച് സംസാരിക്കുന്നത് എല്ലാം എന്തൊരു ഭംഗിയിലാണ്. മകൾക്ക് വേണ്ടി ത്യാഗങ്ങൾ ചെയ്യുന്ന ഒരമ്മയാകുവാനല്ല,പകരം അവളുടെ അമ്മ സന്തോഷങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്ന സ്ത്രീയായിരുന്നു എന്ന് പറയുവാനാണ് ശ്രമിക്കുന്നത് എന്ന് സുപ്രിയ വനിതയുടെ അഭിമുഖത്തിൽ പറയുന്നുണ്ട്.

പൃഥ്വിരാജിന്റെ ഭാര്യ പദവിയിൽ വീട്ടിൽ ഇരുന്ന് പ്രിവിലേജുകൾ അനുഭവിക്കാമായിരുന്നിട്ടും പങ്കാളിക്കൊപ്പം തോളോട് തോൾ നിന്ന് ഫിലിം ഇൻഡസ്ട്രിയിൽ തന്റെതായ ഇടം കണ്ടെത്തിയ സുപ്രിയ മേനോൻ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.  നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ലക്ഷ്മി വാര്യർ ജാൻ എ മൻ,ജയ ജയജയജയ ഹെ എന്നീ ഹ്യൂജ് സക്സസ്ഫുൾ മൂവിസിന്റെ പ്രൊഡ്യൂസർ ആണ്.ഒരു പൃഥിരാജിന്റെം വാലുമില്ല.ബഹുമാനിക്കാൻ ആരുമില്ലെടെ എന്നാണ് ഈ പോസ്റ്റിനു വന്നിരിക്കുന്ന ഒരു കമെന്റ്.

ഈ അടുത്ത കാലത്ത് എനിക്ക് ഇത്രയും സ്നേഹവും ബഹുമാനവും തോന്നിയ മറ്റൊരു വ്യക്തിയില്ല.അത് കുറച്ചു കൂടുതൽ അല്ലെ അൻസിക്കുട്ടി, ഇതൊക്കെ ആണെങ്കിലും ആരേലും സുപ്രിയ മേനോനേ പറ്റി ചോദിച്ചാൽ യേത് പ്രിഥ്വിരാജിൻ്റെ ഭാര്യയല്ലെ എന്ന് ചോദിക്കും അത്രേ ഉള്ളൂ, പ്രിത്വിരാജിൻ്റെ ഭാര്യ ആകും മുൻപ് എനിക്ക് ഇവരെ അറിയില്ലായിരുന്നു.

പണ്ടും ഒരു വനിതാ നിര്‍മ്മാതാവ് ഉണ്ടായിരുന്നു – പ്രണവം ആര്‍ട്സ് ഉടമ -സുചിത്രാ മോഹന്‍ലാല്‍, സൂപ്പര്‍ താരത്തിന്റെ ഭാര്യ പദവിയിൽ വീട്ടിൽ ഇരുന്ന് പ്രിവിലേജുകൾ അനുഭവിക്കാമായിരുന്നിട്ടും പങ്കാളിക്കൊപ്പം തോളോട് തോൾ നിന്ന് ഫിലിം ഇൻഡസ്ട്രിയിൽ തന്റെതായ ഇടം കണ്ടെത്തിയ സുചിത്രാ. എത്ര ഗംഭീര സിനിമകള്‍ ആണ് സുചിത്ര നിര്‍മ്മിച്ചത്. അതിനു മുന്‍പോ ശേഷമോ ഇത്രയും കലാമൂല്യം ഉള്ള സിനിമകള്‍ എടുത്ത ഒരു വനിതാ നിര്‍മ്മാതാവ് ഇല്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment