പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരം ആണ് സുരേഷ് ഗോപി. ഒരു താരം എന്നതിലുപരി നല്ല ഒരു മനുഷ്യ സ്‌നേഹി കൂടി ആണ് താരം എന്ന് പലപ്പോഴും സുരേഷ് ഗോപി തെളിയിച്ചിട്ടുണ്ട്. നിരവധി ആരാധകർ ആണ് താരത്തിനുള്ളത്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇരുന്നൂറ്റി അൻപതിലേറെ ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. നായകനായും വില്ലൻ ആയും സുഹൃത്തായും എല്ലാം മനോഹരമായ പ്രകടനങ്ങൾ ആണ് താരം കാഴ്ച വെച്ചത്. ആക്ഷൻ ഡയലോഗുകൾ പറഞ്ഞു പ്രേക്ഷകരെ കോരിത്തരിപ്പിക്കുകയും തീയേറ്ററുകളിൽ ആർപ്പുവിളികൾ ഉയർത്തടുകയും ചെയ്ത ഒരു കാലം സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നു.
ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റി നിർത്തിയാൽ ഇന്നും സുരേഷ് ഗോപി എന്ന മനുഷ്യന് ആരാധകർ ഏറെ ആണ്. താരം ചെയ്തിട്ടുള്ള നല്ല പ്രവർത്തികൾ തന്നെ ആണ് അതിന്റെ കാരണം. ഇപ്പോഴിതാ സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ വെച്ച് താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ മകൾ ലക്ഷ്മി ചെറുപ്പത്തിൽ തന്നെ മ രണപ്പെട്ടിരുന്നു. വാഹന അ പകടത്തിൽ ആണ് ലക്ഷ്മി മ രണപെട്ടത്. എന്നാൽ മകളുടെ വിയോഗത്തിന് വർഷങ്ങൾക്ക് ഇപ്പുറവും ലക്ഷമിയെ കുറിച്ച് പറയുമ്പോൾ സുരേഷ് ഗോപിയുടെ കണ്ണ് നിരയാറുണ്ട്.
ഇപ്പോൾ അത്തരത്തിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഇന്ദ്രൻസ് ചേട്ടൻ ആണ് സിനിമയുടെ കോസ്റ്റും ഡിസൈൻ ചെയ്തത്. ഈ കൂട്ടത്തിൽ ഇന്ദ്രൻസ് ചേട്ടൻ തുന്നിയ ഒരു ഷർട്ട് ഉണ്ടായിരുന്നു. അത് എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. ഞാൻ ഇന്ദ്രൻസ് ചേട്ടനോട് പറഞ്ഞിരുന്നു ഷൂട്ടിങ് കഴിയുമ്പോൾ ഈ ഷർട്ട് എനിക്ക് തരണം എന്ന്. തരാം എന്ന് ചേട്ടൻ പറയുകയും ചെയ്തു.
പറഞ്ഞത് പോലെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഇന്ദ്രൻസ് ചേട്ടൻ ആ ഷർട്ട് പൊതിഞ്ഞു എന്റെ കയ്യിൽ കൊണ്ട് തന്നു. ഷൂട്ടിങ് കഴിഞ്ഞു ഞാൻ എന്റെ മകളെ എന്റെ ഭാര്യയേയും അനിയനെയും ഏൽപ്പിച്ച് എറണാകുളം പോകുന്ന വഴിക്ക് പിന്നെ അവൾ ഇല്ല. അവസാനം അവളുടെ പെട്ടി മൂടുന്നതിന് മുൻപ് കുഴിമാടത്തിന് അടുത്ത് ചെന്ന് ആ ഷർട്ട് കൊണ്ട് അവളുടെ മുഖം ഉൾപ്പടെ മൂടി ആണ് ഞാൻ മൂടി ആണ് ആ പെട്ടി അടച്ചത്. അവൾ ഇന്നും ഇന്ദ്രൻസ് ചേട്ടൻ തുന്നിയ ആ ഷർട്ട് പുതച്ച് ആണ് ഉറങ്ങുന്നത്.
ആ ഷർട്ടിന്റെ ചൂടിൽ ആണ് അവൾ ഇന്നും ഉറങ്ങുന്നത്. ഇന്ദ്രൻസുമായുള്ള ബന്ധം ഞാൻ എങ്ങനെ ആണ് വ്യാഖ്യാനിക്കേണ്ടത് എന്ന് എനിക്ക് തന്നെ അറിയാത്ത ഒരു കാര്യം ആന്നെനും ആണ് പരുപാടിയിൽ സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ ഈ വാക്കുകൾ കേട്ട് കണ്ണ് നിറയാത്തവർ ആയി ആ വേദിയിൽ ആരും തന്നെ ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.