അന്ന് മാധവൻ സാറിനെ കൊണ്ട് മഞ്ജു എന്നോട് മാപ്പ് പറയിപ്പിച്ചു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരം ആണ് സുരേഷ് ഗോപി. നടൻ ആയും രാഷ്ട്രീയ പ്രവർത്തകൻ ആയും എല്ലാം പ്രേഷകരുടെ ഇടയിൽ സജീവമായി നിൽക്കുകയാണ് താരം. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റ് ആയി മാറിയതോടെ വളരെ പെട്ടന്നാണ് സുരേഷ് ഗോപി ആരാധകരെ സ്വന്തമാക്കിയത്.

ഇപ്പോഴിത അമൃത ടി വി യിൽ ഒരു പരുപാടിയിൽ പങ്കെടുത്ത സമയത്ത് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷാജി കൈലാസിനും ആനിക്കും ഒപ്പം ആണ് സുരേഷ് ഗോപി പരുപാടിയിൽ പങ്കെടുത്തത്. പരുപാടിയിൽ വെച്ച് അവതാരികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയത്.

suresh gopi 3
suresh gopi 3

 

ആനിയുടെയും ഷാജി കൈലാസിന്റെയും പ്രണയത്തിന്റെ ദൂതൻ സുരേഷേട്ടൻ ആയിരുന്നോ എന്ന അവതാരികയുടെ ചോദ്യത്തിന് ഒരിക്കലും അല്ല എന്നാണ് മൂന്ന് പേരും നൽകിയ മറുപടി. ആനി എനിക്ക് എന്റെ സഹോദരിയെ പോലെ ആണ് എന്നും ഇവരുടെ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് മാത്രം ആണ് ഞാൻ ആ വിവരം അറിയുന്നത് എന്നും സുരേഷ് ഗോപി പറയുന്നതിനൊപ്പം താൻ മനസ്സിൽ പോലും കാണാത്ത പല കാര്യങ്ങൾക്കും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്.

മഞ്ജുവും ദിലീപും തമ്മിലുള്ള പ്രണയത്തിന്റെ സഹായി ഞാൻ ആയിരുന്നു എന്നാണ് മഞ്ജുവിന്റെ വീട്ടുകാർ തെറ്റിദ്ധരിച്ച് വെച്ചിരുന്നത്. എന്നാൽ എനിക്ക് അതിനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു എന്നതാണ് സത്യം. പത്രം സിനിമയുടെ സെറ്റിൽ വെച്ച് മഞ്ജുവിന്റെ അച്ഛൻ ഈ കാര്യം പറഞ്ഞു എന്നോട് ചൂടായി. എനിക്ക് ഒരു അറിവും ഇല്ലാത്ത ഈ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ ബി പി ലോ ആകുകയും ഞാൻ തലകറങ്ങി വീഴുകയും ചെയ്തു.

എന്റെ നില വഷളാണെന്ന് മനസ്സിലായപ്പോൾ എന്നെ ലൊക്കേഷനിൽ നിന്ന് റൂമിലേക്ക് കൊണ്ട് വന്നു. അന്ന് ആയിരുന്നു സമ്മർ ഇൻ ബത്‌ലഹേം സിനിമയുടെ പ്രസ് മീറ്റ്. പ്രസ് മീറ്റിന് താൻ വരണമെങ്കിൽ മാധവൻ സാർ എന്നോട് വന്നു മാപ്പ് പറയണം എന്ന് മഞ്ജു വാശി പിടിച്ചു. ഒടുവിൽ മഞ്ജുവിന്റെ വാശിയിൽ മാധവൻ സാർ എന്നെ കാണാൻ റൂമിൽ വന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Comment