ഇതൊന്നുമല്ല ആളുകൾ സുരേഷ് ഗോപിയിൽ നിന്ന് ആഗ്രഹിക്കുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് സുരേഷ് ഗോപി. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇന്നും മാസ്സ് ഡയലോഗുകളും തീ പാറുന്ന രംഗങ്ങളും ഒക്കെ പ്രേക്ഷകർക്ക് സമ്മാനിച്ച നടൻ എന്ന നിലയിൽ നിരവധി ആരാധകർ ആണ് സുരേഷ് ഗോപിക്ക് ഉള്ളത്. കുറച്ച് നാളുകൾ ഇടവേള എടുത്ത് എങ്കിലും താരം ശക്തമായ തിരിച്ച് വരവ് തന്നെയാണ് നടത്തിയത്.

ഇപ്പോൾ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സുരേഷ് ഗോപിയിൽ നിന്ന് ജനം ആഗ്രഹിക്കുന്നത് എന്ത്. ഈ വർഷം രണ്ട് സുരേഷ് ഗോപി ചിത്രങ്ങൾ തിയേറ്ററിൽ എത്തി. അതിൽ പാപ്പൻ വൻ വിജയവും മൂസ ഒരു ഫ്ലോപ്പും ആയി മാറി.

പക്ഷെ എനിക്ക് ഇപ്പഴും തോന്നുന്നത് ഇതൊന്നും അല്ല ആളുകൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പുതിയ കാലവുമായി ചേർന്ന് നിൽക്കുന്ന അടിപൊളി മാസ് മസാല പടമാണ് ആളുകൾക്ക് വേണ്ടതെന്നാണ് എന്റെ ഒരു ഇത്. അതിനുള്ള സ്വാഗ് അദ്ദേഹത്തിന് വേണ്ടുവോളം ഉണ്ട്. പാപ്പൻ നിൽ ആ സിഗരറ്റ് വലിച്ചു പുക വിടുന്ന സീൻ എത്ര കണ്ടാലും മടുക്കില്ല.. അങ്ങനെയൊരു മാസ് മസാല പടം അടുത്ത വർഷം സുരേഷിന് ചെയ്യാൻ പറ്റട്ടെ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. മൂസ നല്ല കോമഡി സിനിമ ആണ്, ഏത് പാപ്പാൻ? പാപ്പൻ എന്ന ഒരു പടം ഇറങ്ങി. ഏതാ ഈ പാപ്പാൻ, മാത്രവുമല്ല പടത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലേക്ക് ഇദ്ദേഹത്തെ അടുപ്പിക്കാതിരിക്കുക.പുള്ളി പടത്തിന്റെ കണ്ടന്റ് മുഴുവന്‍ പ്രസ്മീറ്റില്‍ വിളിച്ചു പറയും, കാവലിലെ ടീസറിലെ ഡയലോഗ് ഉണ്ടല്ലോ ആ ഒരു വൈബിൽ ഒരു പടം വന്നാൽ പൊളിക്കും. കാവൽ അങ്ങനെയായിരിക്കും എന്നു വിചാരിച്ചു.പക്ഷെ.

വർഷത്തിൽ 2 ഫിലിം നല്ല മാസ്സ് ആയി ചെയ്യ്യ്തു വന്നാൽ കൊള്ളാം പിന്നെ ഒരു ഫിലിം ഏതു രീതിയിൽ വേണോ എടുക്കേട് പിന്നെ ഒരുപാട് പടങ്ങൾ അഭിനയിച്ചു വെറുപ്പിരു വാങ്ങാൻ പോകരുത്, സുരേഷേട്ടൻ കോമഡി റോൾസ് ചെയ്യുമ്പോൾ ഏറെയും പരാജയ ചിത്രങ്ങൾ ആയിരുന്നു. കാരണം അന്നത്തെ പ്രേഷകർ അദ്ദേഹത്തെ ആക്ഷൻ ഹീറോ ആയി മാത്രം കണ്ടു. ഏത് സിനിമ ഇറങ്ങിയാലും കമ്മീഷണർ പ്രതീക്ഷിക്കുക്കും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment