അവതാരികയ്ക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു സുരേഷ് ഗോപി, കണ്ണുനിറഞ്ഞു പ്രേക്ഷകരും

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം പലപ്പോഴും നമ്മൾ മലയാളി സിനിമ പ്രേമിക്കരെ ആക്ഷൻ രംഗങ്ങൾ കൊണ്ടും ഡയലോഗ് കൊണ്ടും കോരിത്തരിപ്പിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതിൽ പിന്നെ സിനിമയിൽ താരം അത്ര സജീവം അല്ലെങ്കിലും കുറച്ച് നാളുകൾക്ക് ശേഷം ശക്തമായ തിരിച്ച് വരവ് ആണ് താരം മലയാള സിനിമയിൽ നടത്തിത്തിരിക്കുന്നത്. താരത്തിന്റേതായി ഒന്ന് രണ്ടു മാസ്സ് ആക്ഷൻ ചിത്രങ്ങളും അണിയറയിൽ ഇപ്പോൾ ഒരുങ്ങുന്നുണ്ട്. താരത്തിന്റെ തിരിച്ച് വരവിലും മികച്ച പ്രതികരണം ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. എന്നും മനഃസാക്ഷിയും മനുഷ്യത്വവും ഉള്ള പച്ചയായ മനുഷ്യൻ എന്നാണ് സുരേഷ് ഗോപിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

അഭിമുഖത്തിന്റെ തുടക്കത്തിൽ അഭിമുഖം ചെയ്യാൻ എത്തിയ പെൺകുട്ടിയുടെ പേര് സുരേഷ് ഗോപി ചോദിച്ചപ്പോൾ പെൺകുട്ടി ലക്ഷ്മി എന്നാണ് തന്റെ പേര് എന്ന് പറഞ്ഞു. അപ്പോഴാണ് താരം വികാരാധീനനായി തന്റെ മകൾ ലക്ഷ്മിയെ കുറിച്ച് പറഞ്ഞത്. അകാലത്തിൽ നഷ്ട്ടപെട്ടു പോയ ലക്ഷ്മി എന്ന തന്റെ മകൾ തനിക്ക് ഇന്നും ഒരു തീരാ നൊമ്പരം ആണെന്നും സുരേഷ് ഗോപി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “അവളിപ്പോ ഉണ്ടെങ്കിൽ മുപ്പത്തിരണ്ടു വയസ്സാണ്. മുപ്പതു വയസ്സായ ഏതു പെണ്‍കുട്ടിയേയും കണ്ടു കഴിഞ്ഞാല്‍ കെട്ടിപ്പിടിച്ചു അവളെ ഉമ്മ വയ്ക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്നു പറയുന്നത് എന്നെ പട്ടടയില്‍ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാല്‍, ചാരത്തിനു പോലും ആ വേദനയുണ്ടാകും” എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

നിരവധി പേരാണ് ഈ അഭിമുഖത്തിന്റെ വീഡിയോയ്ക്ക് കമെന്റുമായി എത്തിയത്. രാഷ്ട്രീയത്തിനുമപ്പുറം മനുഷ്യരെ സ്നേഹിക്കുന്ന നന്മ നിറഞ്ഞ ഏറ്റവും നല്ല മനുഷ്യൻ ആണ് സുരേഷ് ഗോപിസാർ. കണ്ണു നിറയാതെ അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേൾക്കാൻ പറ്റില്ല, ഒരു മകനെയും 33വയസായ ഒരു മകളെയും കൊറോണ കൊണ്ട് പോയി രണ്ട് മക്കളെ നഷ്ടമായ അമ്മയാണ് ഞാനും എന്നാലും സുരേഷേട്ടാ അങ്ങയുടെ ദുഖത്തിൽ ഞാനുംചേരുന്നു, ഇതാണ് മനുഷ്യൻ ഒരു അച്ഛനെ അത് മനസിലാകൂ, പൊന്നാര മനുഷ്യ ഇങ്ങള് ആ പാർട്ടി യിൽ നിന്ന് പുറത്തേക്ക് പോര്. നിങ്ങക്ക് രാഷ്‌ട്രീയം ചേരില്ല, എന്തിനാ മനുഷ്യ നിങ്ങള് രാഷ്ട്രീയത്തിൽ ഇറങ്ങിയത് അഭ്രപാളികളിൽ കാണുന്ന SG യേ എന്ത് ഇഷ്ടം ആണ് എന്നോ നാട്ടിലെ ജനങ്ങൾക്ക്, രാഷ്ട്രീയം മാറ്റിവച്ചാൽ നിങ്ങൾ തനി 916 നും മേലെയാണ്, ഇതാണ് ഒരു പച്ചയായ മനുഷ്യൻ അങ്ങ് ഒരു നല്ല മനസിന്റെ ഉടമ ആണ് ഇത് പോലെ ഉള്ള സാഹചര്യം വന്നവർക്ക് മനസ്സിൽ ആകും ആ കണ്ണുനീർ തുടങ്ങി നിരവധി കമെന്റുകൾ ആണ്