പ്രേഷകർക് ഏറെ പ്രിയങ്കരൻ ആയ നടൻ ആണ് സുരേഷ് ഗോപി. സുരേഷ് ഗോപി തന്റെ ഗംഭീര തിരിച്ച് വരവ് ആണ് പാപ്പൻ എന്ന ചിത്രത്തിൽ കൂടി നടത്തിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യ്ത ചിത്രത്തിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകർ ഒരു ഇടവേളയ്ക്ക് ശേഷം തീയേറ്ററിലേക്ക് എത്തുന്ന ചിത്രം കൂടി ആണ് പാപ്പൻ. എന്നാൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയം മുഖേന നിരവധി പേരാണ് ചിത്രത്തിന് മോശം അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ സിനിമ കണ്ടു എന്നും കൊള്ളില്ല എന്നും പലരും കമെന്റ് ഇട്ടത് ഇതിനോടകം തന്നെ വാർത്ത ആയിരുന്നു. സുരേഷ് ഗോപി എന്ന നടന്റെ സിനിമ ജീവിതം ഇല്ലാതാക്കാൻ മനഃപൂർവം ശ്രമിക്കുന്നത് ആയാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന തരത്തിൽ പൊതു സേവനത്തിൽ സജീവമാണ് താരം.
കണ്ടിട്ടുള്ളതിൽ വെച്ച് പച്ചയായ മനുഷ്യൻ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ രസകരമായ കാര്യം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ കുളിച്ചിട്ട് മുറിയിലേക്ക് വരുമ്പോൾ ചില സമയങ്ങളിൽ രാധിക മുറിയിൽ ഇരുന്നു പാട്ട് കേൾക്കുകയോ പഠിക്കുകയോ മറ്റോ ആയിരിക്കും. ആ കേൾക്കുന്ന പാട്ടിന്റെ താളത്തിനു അനുസരിച്ച് ഞാനും ചിലപ്പോഴൊക്കെ ചുവട് വെയ്ക്കാറുണ്ട്. കുളിച്ചിട്ട് തോർത്ത് ഉടുത്ത് കൊണ്ടായിരിക്കും മുറിയിലേക്ക് വരുന്നത്. ആ സമയത്ത് നൃത്തം ചെയ്യുമ്പോൾ നോർത്ത് ഉരിഞ്ഞു പോകാറുമുണ്ട്. ഇത് കണ്ടിട്ട് രാധിക ചിരിക്കുകയും ചെയ്യും.
ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതിനെ വൾഗാരിറ്റി ആയി കാണാൻ കഴിയില്ല. വൾഗാരിറ്റി ഉണ്ടെങ്കിൽ പിന്നെങ്ങനെ ആണ് തലമുറകൾ ഉണ്ടാകുന്നത് എന്നുമാണ് സുരേഷ് ഗോപി ചോദിക്കുന്നത്. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. ഭാര്യ ഭർതൃ ബന്ധത്തിൽ അവരുടെ സ്വകാര്യതയിൽ ഇത് പോലെ കുട്ടിത്തരങ്ങൾ വേണം, അറപ്പും, വെറുപ്പും, നാണവും എല്ലാം ദൂരെ കളയുന്നതാവണം bed room സ്വകാര്യത. ഇദ്ദേഹം പറഞ്ഞത് സത്യം, വളരെ സത്യസന്ധമായ കാര്യങ്ങൾ.. ഒരുവൽഗാറിട്ടിയും ഇല്ല തുടങ്ങി നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്.