പഴയതിൽ നിന്നും ഒരുപാട് വ്യത്യാസം ആണ് ഇന്ന് സുരേഷ് ഗോപിയുടെ അഭിനയത്തിന് ഉള്ളത്

നിരവധി ആരാധകർ ഉള്ള താരമാണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. നിരവധി പുരസ്‌കാരങ്ങളും താരത്തിന്റെ അഭിനയത്തിന് താരത്തെ തേടി എത്തിയത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നൂറിലധികം സിനിമകളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. കുറച്ച് നാൾ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ജിബിൻ കൃഷ്ണ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സുരേഷ് ഗോപിയുടെ പാപ്പനും മേഹും മൂസയും കണ്ടപ്പോൾ ഒന്നുകൂടി ഈ സിനിമ കാണാൻ തോന്നി. കളിയാട്ടം പഴയതിൽനിന്നും എന്തൊക്കയോ വ്യത്യാസം ഈ നടന്റെ അഭിനയത്തിൽ കാണാൻ കഴിയുന്നു.

കണ്ണൻ പെരുമലയനായി ജീവിച്ചപ്പോൾ പാപ്പനായും മൂസയായും അഭിനയിച്ചത്പോലെ. അന്നൊക്കെ അയാളുടെ സൗണ്ട് മോഡ്ലേഷൻ. കഥാപാത്രത്തിനനുസരിച്ച് എന്തൊരു ഭംഗിയായിരുന്നു. ചിലപ്പോൾ ഇതൊക്കെ എന്റെ മാത്രം തോന്നലാവാം. ഭരത് സുരേഷ്‌ഗോപിക്ക് ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ. കണ്ണൻ പെരുമലയനെ പോലെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ ഉണ്ടാവട്ടെ എന്നുമാണ് പോസ്റ്റ്.

നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുയമായി എത്തിയത്. ഒരിക്കലും താരതമ്യം ചെയ്യാൻ പാടില്ലാത്ത രണ്ട് തരം ചിത്രങ്ങൾ. സച്ചിൻ ആണോ മെസ്സി ആണോ നല്ല കളിക്കാരൻ എന്ന് ചോദിക്കുന്ന പോലെ ആയിപ്പോകും ആ താരതമ്യം. സുരേഷ് ഗോപി ഒരു ഡയറക്ടർസ് ആയി ആണ് എനിക്ക് തോന്നിയത്. മമ്മൂക്കയെയോ ലാലേട്ടനെയോ പോലെ സ്വന്തമായി ഒന്നും നൽകാൻ അദ്ദേഹം ശ്രമിക്കുന്നില്ല എന്നാണ് ഞാൻ കരുതുന്നത്.  സംവിധായകൻ എന്ത് പറയുന്നോ അത് നൽകുന്നതായി ആണ് എനിക്ക് തോന്നുന്നത് എന്നാണ് ഒരാൾ നൽകിയ കമെന്റ്.

പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത നടൻ ആണ് സുരേഷ് ഗോപി ചില സിനിമകളിൽ പുള്ളി പെര്ഫെക്ട് മീറ്റർ ആയിരിക്കും അഭിനയം സൗണ്ട് മോഡുലേഷൻ ഒക്കെ കറക്ടായായിരിക്കും ചില സിനിമകളിൽ പുള്ളിക്ക് ഒന്നും കറക്ടായായി വന്നിട്ടുണ്ടാവില്ല നോട്ടം മോഡുലേഷൻ ഒക്കെ പോകും. ഇതൊക്കെ കൃത്യമായി വന്നിട്ടുണ്ടെങ്കിൽ പുള്ളിയെ കണ്ടിരിക്കാൻ രസമാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

Leave a Comment