ARTICLES

സുരേഷ് ഗോപി സല്യൂട്ട് അടിപിച്ച സംഭവം. പ്രതികരണവുമായി യുവ സംവിധായകൻ.

കുറച്ചു നിമിഷങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒന്നാണ് നടൻ സുരേഷ് ഗോപി ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സല്യൂട്ട് അടിപിച്ച വിഷയം. ഇപ്പോൾ തന്നെ ആ വീഡിയോ സോഷ്യൽ മീഡിയയിൽ മിക്ക പേജുകളിലും ഷെയർ ചെയ്യപ്പെടുകയും വാര്ത്ത മാധ്യമങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സംഭവത്തിനെതിരെ പ്രതികരിച്ച് ഉദ്യോഗസ്ഥരും ആരാധകരും രംഗത്ത് വനത്തോട് കൂടി ഒരു ചൂടുള്ള വിഷയമായി സംഭവം മാറി. സുരേഷ് ഗോപിയെ വിമർശിച്ചും, അനുകൂലിച്ചും ആരാധകർ രംഗത് വരികയുണ്ടായി.

അദ്ദേഹം ഒരു പാർലമെന്റ് അംഗം ആണെന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നത് തെറ്റില്ല എന്ന് ഒരു ഭാഗം ആരാധകർ പ്രതികരിച്ചപ്പോൾ. എം പി , എം എൽ എ എന്നിവരെ സല്യൂട്ട് ചെയ്യണം എന്നത് ഭരണഘടനയിൽ ഇല്ല എന്ന് മറ്റൊരു ഭാഗവും പ്രതികരിച്ചു. ഇപ്പോളിതാ സാമൂഹിക പ്രവർത്തകനും മലയാള സിനിമയിലെ പുതു സംവിധായകൻ കൂടിയായ അഖിൽ മാരാർ സംഭവത്തിനെതിരെ പ്രതികരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് താരം തൻറെ പ്രതികരണം പങ്കുവെച്ചത്.

നൂറ്റി നാല്പതുകോടി ജനങ്ങൾ ഉള്ള ഒരു രാജ്യത്തെ അകെ എം പി മാരുടെ എണ്ണം ഇരുനൂറ്റി നാല്പത്തി എട്ടാണ്. അതിലൊരു അംഗം ആണ് സുരേഷ് ഗോപി. അതിലുപരി മലയാള സിനിമയിലെ ഒരു കലാകാരനും രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒരാൾ എന്നുകൂടി നോക്കുമ്പോൾ അദ്ദേഹത്തെ പോലെയുള്ള ഒരു മനുഷ്യ സ്നേഹിയെ സല്യൂട്ട് ചെയ്യുന്നതിൽ എന്ത് തെറ്റാണു ഉള്ളത് എന്നാണ് അഖിൽ മാരാർ ചോദിക്കുന്നത്.

അമ്മയെയും കുഞ്ഞിനേയും ബഹുമാനിക്കണം എന്നും അധ്യാപകരെ ബഹുമാനിക്കണം എന്നും ഒരിക്കലും ഭരണഘടനയിൽ ഇല്ലാലോ, എന്നും അദ്ധെഹഹം എടുത്തു ചോദിച്ചു. സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ സ്വന്തമായി ഒരു നിലപാടിൽ തന്നെ എന്നും സംസാരിക്കാറുള ഈ താരത്തിന്റെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയ അകെ ചർച്ച ആയി മാറിയിരിക്കുകയാണ്. അടുത്തിടെ നടന്ന അമകാലിക സംഭവങ്ങളെ എടുത്ത് ചോദിക്കുവാനും താരം മറന്നില്ല, അജു വര്ഗീസ്, ജോജു എന്നി താരങ്ങൾ അണി നിറക്കുന്ന ഒരു ത്വാതിക അവലോകനം എന്ന സിനിമയാണ് അഖിൽ മാരാർ സംവിധാനം ചെയ്യുന്ന സിനിമ.

Trending

To Top
error: Content is protected !!