സ്വാന്തനത്തിലെ അപർണ ഇനി കേരളത്തിന്റെ മരുമകൾ

മലയാളികൾ എന്നും കുടുംബ പരമ്പരകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളു. അത്തരത്തിൽ നിറയെ പരമ്പരകൾ മലയാളികളുടെ കുടുംബത്തിലേക്ക് അതിഥികളായി വരികയും പിനീട് കുടുംബത്തിലെ ഒരു അംഗമായി മാറുകയും ഒക്കെ ചെയ്തിട്ടുണ്ട്. അത്തരത്തിൽ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു പരമ്പരയാണ് സ്വാന്തനം. മലയാളികളുടെ ഇഷ്ടനടി ചിപ്പി മുഖ്യ കഥാപാത്രമായ സ്വാന്തനം ഇതിനോടകം താനെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്. തമിഴ് പാരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന തമിഴ് പരമ്പരയുടെ റീമേക് ആണ് സ്വാന്തനം എന്ന പരമ്പര.


പരമ്പരയിലെ താരങ്ങളെയെല്ലാം ഇതിനോടകം തന്നെ ആരാധകർ ഇറുക്കയും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരുന്നു. ശിവനും , അഞ്ജലിയും , അപർണ്ണയും, ഹരിയും , കണ്ണനും, ബാലേട്ടനും എല്ലാവരും തന്നെ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടു കഴിഞ്ഞിരുന്നു. അപർണ എന്ന കഥാപത്രം അവതരിപ്പിക്കുന്ന താഹാരത്തെ പ്രേക്ഷകർ ആദ്യമേ തന്നെ ശ്രദ്ധിച്ചിരുന്നു. രക്ഷ ടെല്ലൂ എന്ന നടിയാണ് അപർണ എന്ന കഥാപാത്രത്തെ പരമ്പരയിൽ അവതരിപ്പിക്കുന്നത്.


സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ രക്ഷ തന്റെ വിശേഷങ്ങൾ ഒക്ക്കെ തന്നെയൂം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇതാ താരം തന്റെ ആരാധകർക്ക് മുന്നിൽ തന്റെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. താരം തന്റെ റിയൽ ലൈഫിലെ ഹരിയേട്ടനെ കണ്ടുപിടിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വിവാഹ വാർത്ത പങ്കുവെച്ചതോടെ സന്തോഷത്തിലാണ് ഇപ്പോൾ രക്ഷയുടെ ആരാധകർ. തന്റെ ഇൻസ്റ്റഗ്രാമിൽ വരന്റെ ഒപ്പമുള്ള ചിത്രങ്ങളോടെയാണ് താരം തന്റെ വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്.


ആർക്കെജ് എന്നാണ് താരത്തെ വിവാഹം കഴിക്കുവാൻ പോകുന്നയാളുടെ പേര്. കോഴിക്കോട് സ്വദേശയായ് ആർക്കെജ് ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. താരത്തിന്റെ ഹാൽദി വിഡിയോയോയും തന്റെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. വിവാഹം കഴിഞ്ഞാലും ഉടൻ അഭിനയം നിർത്തരുത് എന്നാണ് താരത്തിന്റെ ആരാധകർ താരത്തിനോട് പറയുന്നത്. നിരവധി പേര് താരത്തിന് ആശംസകളുമായി രംഗത്ത് വന്നിട്ടുമുണ്ട്. താരത്തിന്ന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ സ്വാന്തനം ആരാധകരും താരത്തിന്റെ ആരാധകരും.