സ്വപ്നക്കൂടിന്റെ സംവിധായകൻ കമൽ ഇത്രയും വലിയ ഒരു മണ്ടൻ ആയിരുന്നോ

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ താരങ്ങളെ വെച്ച് കമൽ സംവിധാനം ചെയ്തു 2003 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സ്വപ്നകൂട്. ചിത്രത്തിൽ മീര ജാസ്മിനും ഭാവനയും ആണ് നായികമാരായി എത്തിയത്. പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ഇവരെ കൂടാതെ കൊച്ചിൻ ഹനീഫ, കലാ രഞ്ജിനി, മന്യ, ലൈല തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. ചിത്രം വലിയ വിജയം തന്നെ ആണ് ആരാധകരുടെ ഇടയിൽ നേടി എടുത്തത്. ചിത്രത്തിലെ കറുപ്പിനഴക് എന്ന് തുടങ്ങുന്ന ഗാനം ആ കാലത്ത് വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ചിത്രത്തിലെ എല്ലാ ഗാനങ്ങളും യുവ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ചിത്രം പുറത്തിറങ്ങി പത്തോൻപത് വര്ഷം പിന്നിട്ടപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള ഒരു ട്രോള് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ട്രോള് ഇങ്ങനെ ആയിരുന്നു, തൃശ്ശൂർ ഭാഷ പറയുന്ന അനുജത്തിയും കോട്ടയും ഭാഷ പറയുന്ന ചേച്ചിയും . ലോക സിനിമകളിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന പ്രതിഭാസം എന്നാണു ചിത്രത്തിനെ കുറിച്ച് വന്ന ട്രോള്. ഈ ട്രോൾ വന്നപ്പോൾ ആണ് അത് ശരിയാണല്ലോ എന്ന് പലരും ചിന്തിച്ച് തുടങ്ങുന്നത് തന്നെ.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. അപ്പൊ ദാരിദ്രം അനുഭവിക്കുന്ന കാലത്തും ഈഫൽ ടവറിന്റെ അടീൽ പോയി ഡാൻസ് കളിക്കുന്നത് കൊണ്ട് കുഴപ്പമില്ല, അനിയത്തി ചെറുപ്പത്തിൽ ത്രിശൂർ അമ്മയുടെ ചേച്ചിയുടെ വീട്ടിൽ നിന്നാണ് പഠിച്ചത് 10 കഴിഞ്ഞപ്പോ ഇങ്ങോട് പോന്നു… നീ ഇപ്പോ അങ്ങിനെ സമാധനിക്ക്, പാലക്കാട് ഭാഷ പറയുന്ന അച്ഛനും തിരോന്തോരം ഭാഷ പറയുന്ന അമ്മയും കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.

ചേച്ചി ചെറുപ്പം മുതലേ കോട്ടയം മേരി മത ഹോസ്റ്റൽ നിന്ന് പഠിച്ചത് കൊണ്ട് ആയിരിക്കും പോട്ടെ സാരമില്ല, ശരിക്കും അവരുടെ വീട് എറണാകുളത്ത് ആണ്..ചേച്ചി എറണാകുളത്ത് തൊട്ട് അപ്പുറത്ത് കിടക്കുന്ന കോട്ടയത്ത് പോയാണ് പൂ പറിക്കുന്നത്. അനിയത്തി എറണാകുളത്തിന് ഇപ്പുറത്ത് കിടക്കുന്ന ത്രിശൂരിൽ പോയാണ് പഠിക്കുന്നത്. അതാണ് അങ്ങനെ, അനിയത്തി ചെറുപ്പത്തിലേ ആന്റിയുടെ വീട്ടിൽ നിന്നാണ് പഠിച്ചത്, അതിനെന്താ അവർ രണ്ട് പേരും അനാഥരാണ് രണ്ട് വ്യത്യസ്ത അനാഥാലായത്തിൽ പഠിച്ചു വളര്‍ന്നവര്‍.

ചില ഫിലിംസ് നോക്കിയാൽ മതി അതി നായകനോ വേറെ കഥപത്രമോ സംസാരിക്കുന്ന ഭാക്ഷ അല്ല മറ്റുള്ളവരും സംസാരിക്കുന്നത്. എന്നാൽ ആ കഥപാത്രം ആ നാട്ടിൽ തന്നെ ഉള്ളവരും ആണ്, ചേച്ചി ചെലപ്പോ കോട്ടയത്തു ആകും പടിച്ചിട്ടിണ്ടാകുക. അതാകും കോട്ടയം ഭാഷ, ഇതൊക്കെ എന്നോ കണ്ട ഓർമ ഇപ്പഴല്ലേ അറിയുന്നേ, അനിയത്തി 10 വരെ തൃശൂർ ചിന്മയ വിദ്യാലയത്തിൽ ആണ് പഠിച്ചത് എന്ന് എത്ര പേർക്കറിയാം, തുടങ്ങി രസകരമായ നിരവധി കമെന്റുകൾ ആണ് ഈ ട്രോളിനു സോഷ്യൽ മീഡിയയിൽ വരുന്നത്.

Leave a Comment