വേണുഗോപാലിന്റെ സംവിധാനത്തിൽ കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ ചിത്രം ആണ് സ്വർണ്ണം. എസ് സുരേഷ് ബാബു തിരക്കഥ എഴുതിയ ചിത്രം 2008 ൽ ആണ് പുറത്തിറങ്ങിയത്. കലാഭവൻ മണിയെ കൂടാതെ പ്രവീണ, ജഗതി ശ്രീകുമാർ, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളും ചിറ്റടത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബേബി നയൻതാരയും ചിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാൽ അന്ന് ഈ ചിത്രം വേണ്ടത്ര ശ്രദ്ധ നേടാതെ പോകുകയായിരുന്നു.
ചിത്രത്തിന്റെ പ്രമേയം തന്നെ ആയിരുന്നു അതിന്റെ കാരണവും. കൂടുതൽ സ്വർണ്ണവും പണവും ലഭിക്കാൻ വേണ്ടി കലാഭവൻ മണി ബേബി നയൻതാര അവതരിപ്പിച്ച കഥാപാത്രത്തെ ബ ലി കൊടുക്കാൻ തീരുമാനിക്കുന്നത് ആയിരുന്നു ചിത്രത്തിന്റെ കഥ. എന്നാൽ അന്ന് ഈ വിഷയം അതികം ആർക്കും ദഹിക്കാത്ത ഒന്നായിരുന്നു. എന്നാൽ ഈ ചിത്രം ഇന്നായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഇന്ന് ഇറങ്ങിയിരുന്നു എങ്കിൽ ചിത്രത്തിന് വലിയ രീതിയിൽ ഉള്ള പ്രേക്ഷക ശ്രദ്ധ ലഭിച്ചേനെ.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ അജിത്ത് മേനോൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ന ര ബലി തീം ആയി വരുന്ന കലാഭവൻ മണി നായകൻ ആയി 2008ൽ ഇറങ്ങിയ സിനിമയാണ് സ്വർണം എന്നും ലോറി ഡ്രൈവർ ആയ ഒരു കുടുംബനാഥൻ ആയി മണി ഇതിൽ വേഷമിടുന്നത് എന്നും പോസ്റ്റിൽ പറയുന്നു.
എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ കലാഭവൻ മണി നദിയിൽ നിന്ന് സ്വർണം ശേഖരിക്കാൻ ഇറങ്ങുകയും പിന്നീട് കൂടുതൽ സ്വർണം കിട്ടുവാൻ വേണ്ടി സ്വന്തം മകളെ തന്നെ ബ ലി കൊടുക്കേണ്ട മാനസികാവസ്ഥയിലേക്ക് ആ കഥാപത്രം ചെന്നെത്തുകയും ചെയ്യുന്നു എന്നും എന്നാൽ അവസാന നിമിഷം പണത്തിന് മേലെ സ്നേഹത്തിന്റെ വില മനസിലാക്കുന്ന നായകൻ സ്വർണ്ണം ഉപേക്ഷിച്ചു തന്റെ മകളെ നെഞ്ചോടു ചേർക്കുന്നതുമാണ് സിനിമയുടെ അവസാനം എന്നുമാണ് പോസ്റ്റ്.