അതൊന്നും ക്യാമറ ട്രിക്ക് അല്ല, ക്യാമറയുടെ മുന്നിൽ ഒട്ടും കംഫർട്ട് അല്ല

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് സ്വാസിക. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം സീത എന്ന പരമ്പരയിൽ കൂടി ആണ് കൂടുതൽ ആരാധകരെ നേടുന്നത്. പതുക്കെ പതുക്കെ സിനിമയിലും താരം സജീവമായി മാറുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച സഹ നടിക്കുള്ള പുരസ്‌ക്കാരവും സ്വാസികയ്ക്ക് ലഭിച്ചിരുന്നു. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഇന്നും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം കൂടി ആണ് സ്വാസിക. നിരവധി സിനിമകളുടെ ഭാഗമാകാൻ ഇതിനോടകം താരത്തിന് കഴിഞ്ഞു.

ചതുരം എന്ന ചിത്രം ആണ് താരത്തിന്റേതായി ഇനി ഇറങ്ങാൻ പോകുന്നത്. ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഹോ ട്ട് രംഗങ്ങൾ ഉൾപ്പെടുത്തിയ ചിത്രം ഇതിനോടകം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും, ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങൾ ഒക്കെ ശരിക്കും ക്യാമറ ട്രിക്ക് ആണോ എന്ന അവതാരികയുടെ ചോത്യത്തിനാണ് സ്വാസിക ഉത്തരം നൽകിയിരിക്കുന്നത്.

അതൊക്കെ ക്യാമറ ട്രിക്ക് ആണെന്ന് ഞാൻ പറഞ്ഞാൽ ഞാൻ കള്ളം പറയുകയാണെന്ന് എല്ലാവര്ക്കും മനസ്സിലാകും. അതൊക്കെ ശരിക്കും അങ്ങനെ തന്നെ നമ്മൾ അഭിനയിക്കുന്നത് ആണ് എന്നാണ് സ്വാസിക പറയുന്നത്. ഒരു ഫൈറ്റ് സീൻ ചെയ്യുമ്പോൾ സ്റ്റണ്ട് മാസ്റ്റർ നമുക്ക് വേണ്ട നിർദ്ദേശങ്ങൾ ഒക്കെ തരും. എങ്ങനെ ചെയ്യണം എന്നും എങ്ങനെ അടിക്കണം എന്നുമൊക്കെ. നമ്മൾ അത് പ്രകാരം അഭിനയിക്കും. അത് പോലെ തന്നെ ആണ് ഇതും.

ഒരു സീൻ തന്നെ അഞ്ചും ആരും തവണ ഒക്കെ റീറ്റക്കെ എടുക്കേണ്ടി വരും. അപ്പോൾ നമ്മൾ എങ്ങനെയും നന്നായി അഭിനയിക്കണം എന്ന് മാത്രമാകും മനസ്സിൽ ഓർക്കുന്നത്. അല്ലാതെ ഒരു ഉമ്മ വെക്കുമ്പോൾ റീടേക്ക് പറഞ്ഞു അഞ്ചു പ്രാവിശ്യം ഒക്കെ ചെയ്യുമ്പോൾ ആർക്ക് ആയാലും ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. അപ്പോൾ നമ്മുടെ മുന്നിൽ ഉള്ളത് റോഷൻ ആണോ വിജയ് ദേവരകൊണ്ട ആണെന്നോ ഒന്നും നമ്മൾ അപ്പോൾ ചിന്തിക്കില്ല എന്നും സ്വാസിക പറയുന്നു.

ഒരുപാട് ആളുകൾക്ക് ഉള്ള ഒരു സംശയം ആണ് സിനിമയിൽ ഇങ്ങനെ ഒക്കെ അഭിനയിക്കുമ്പോൾ നമുക്ക് ശരിക്കും കൂടെ ഉള്ള ആളോട് ഒരു ക്രഷ് ഒക്കെ തോന്നുമോ എന്ന്. സത്യത്തിൽ അങ്ങനെ ഒന്നും തോന്നാനുള്ള ഒരു മാനസികാവസ്ഥ ആയിരിക്കില്ല അപ്പോൾ. കാരണം ഒരു പാട് കാര്യങ്ങൾ ഒരു സമയത്ത് കൂടി തന്നെ തലയിൽ കൂടി കടന്ന് പോകുന്നുണ്ടാകും. നമുക്ക് തരുന്ന ഇൻസ്ട്രക്ഷൻസ് എല്ലാം ശ്രദ്ധിക്കണം എന്നും നമ്മുടെ അഭിനയത്തിൽ പിഴവ് വരാതെ നോക്കണം. ഇതെല്ലം കൂടി ആകുമ്പോൾ എന്റെ അനുഭവത്തിൽ അങ്ങനെ ക്രഷ് തോന്നാനുള്ള ചാൻസ് ഒന്നും ഇല്ല എന്നും സ്വാസിക പറയുന്നു.

Leave a Comment