ബ്ലെസ്സിയേട്ടനെ പോലെയുള്ള ഒരാളാണെങ്കിൽ താൻ വീണ്ടും വീണ്ടും പ്രസവിക്കുമെന്ന് ശ്വേതാ മേനോൻ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്വേതാ മേനോൻ. നിരവധി മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എപ്പോഴും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളുമായാണ് താരം ബിഗ് സ്ക്രീനിൽ അരങ്ങേറുന്നത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരം കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയായിരുന്നു കളിമണ്ണ്.

മലയാളത്തിലെ പ്രശസ്ത സംവിധായകൻ ബ്ലെസ്സി ആയിരുന്നു ആ സിനിമ സംവിധാനം ചെയ്തിരുന്നത്. ചിത്രത്തിനുവേണ്ടി ശ്വേതാ മേനോന്റെ യഥാർത്ഥ ജീവിതത്തിലെ പ്രസവം തത്സമയം ചിത്രീകരിച്ചിരുന്നു. അത് അന്ന് വലിയ വിമ ർശനങ്ങൾക്കാണ് വഴിവെച്ചത്. ഇപ്പോഴിതാ അതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്വേതാ മേനോൻ. ഇപ്പോഴിതാ അതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്വേതാ മേനോൻ.

താൻ അത് ചിത്രീകരിക്കാൻ സമ്മതം നൽകാൻ കാരണം കുഞ്ഞ് വലുതാകുമ്പോൾ കാണിച്ചുകൊടുക്കാൻ വേണ്ടിയാണെന്നും അത് ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ഭർത്താവിനോട് നേരത്തെ പറഞ്ഞിരുന്നതായും ശ്വേതാ മേനോൻ പറഞ്ഞു.”എൻറെ പ്രസവത്തിനു മുമ്പ് ആ ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ഭർത്താവുമായി ഞാൻ സംസാരിച്ചിരുന്നു. എൻറെ കുഞ്ഞിന് ഇന്നല്ലെങ്കിൽ നാളെ എങ്ങനെയാണ് ജനിച്ചത് എന്ന് മനസ്സിലാക്കണം. നമ്മൾ അച്ഛനെയും അമ്മയെയും ബഹുമാനിച്ചു തുടങ്ങുന്നത് ഒരു അമ്മയാകുമ്പോഴാണ്.

എൻറെ മകളോട് ഞാൻ എപ്പോഴും പറയാറുണ്ട് നിനക്ക് വേണ്ടി ഞാൻ ഒരു സാധനം വച്ചിട്ടുണ്ട് എന്ന്. ആ വീഡിയോ അവൾ കണ്ടിട്ടുണ്ടെങ്കിലും അവളുടെ പ്രായം കാരണം മനസ്സിലായിട്ടില്ല. വീട്ടിൽ നിന്നുമാണ് കുട്ടികൾക്ക് ബഹുമാനം പഠിപ്പിച്ചു കൊടുക്കുക. എൻറെ പ്രസവം മൊത്തം ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ഹാർഡ് ഡിസ്ക് എൻറെ കയ്യിലാണ്. ബ്ലെസ്സി ഏട്ടനെ പോലെ ഉള്ള ഒരു വലിയ ഫിലിം മേക്കർ പറയുമ്പോൾ കണ്ണടച്ച് ഞാൻ അത് ഇനിയും ചെയ്യും. വീണ്ടും വീണ്ടും ഞാൻ പ്രസവിക്കും. മലയാളികൾ അഭിപ്രായം പറയുന്നത് മുമ്പിലെ ആളെ നോക്കാതെയാണ്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എനിക്ക് അതിൽ കുഴപ്പമില്ല.”- ശ്വേതാ മേനോൻ പറഞ്ഞു.

Leave a Comment