മലയാള സിനിമകൾ തന്നെ ഈ കാര്യങ്ങൾ ശരി വെയ്ക്കുന്നു

സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പണ്ട് തൊട്ടേ ഉള്ള ഒരു ക്ളീഷേ ആണ് കേരളത്തിൽ വരുന്ന തമിഴന് മലയാളിയേക്കാൾ നല്ല ശക്തിയും ബുദ്ധിയും ഉണ്ടെന്നുള്ള കോൺസെപ്റ്റ്. ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ സിനിമയിലും ‘മലയാളി മാമന് വണക്കം’ എന്ന സിനിമയിലും ഇത് പോലെയുള്ള കഥാപാത്രങ്ങൾ ഉണ്ട്.

റീസെന്റ് ആയി കണ്ടത് ഹൃദയത്തിലും ഇത് ആവർത്തിക്കുന്നു. ശരിക്കും അങ്ങനെ ആണോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. മലയാളിയെ കണ്ടപ്പോ മൂത്രം ഒഴിച്ച അമ്പത്തൂർ സിംഗത്തെ മറന്നു പോയോ, ഹൃദയത്തിൽ തമിഴൻ അടിയും കൊണ്ട് ഓടുന്നുമുണ്ട്, തമിഴ് ഗുണ്ടകളെ ഇടിച്ച് പറത്തുന്ന മലയാള സിനിമകളും ഉണ്ടല്ലോ.

അങ്ങനെ അല്ല മലയികളെ വെച്ച് നോക്കുമ്പോൾ തമിഴന്മാർ സ്നേഹം കുറച്ചു കൂടുതലാണ്. എന്തൊരു ആവിശ്യത്തിന് അവർ കാണും അത് പോലെ അവർ നമ്മളോട് കാണിക്കുന്ന ഒരു അട്ടച്ച്മെന്റ്റ് ഒരു മലയാളിയും കാണിക്കുന്നതായി ഞാൻ കണ്ടിട്ടില്ല, പഠനവും, ജോലിയും ആയി ആറു വർഷം തമിഴ്നാട്ടിൽ ജീവിച്ച അനുഭവം, അവരുടെ സ്നേഹവും, മറ്റുള്ളവരോടുള്ള ബഹുമാനവും വേറെ ലെവൽ ആണ്.

ബുദ്ധിയുടെ കാര്യം പറയാൻ ആണെങ്കിൽ രാമാനുജനും, സി വി രാമനും, വിശ്വാനാഥൻ അനന്ദും, സുന്ദർ പിച്ചയിയും, അബ്ദുൽ കലാമും, പിന്നെ നോബൽ സമ്മാനം നേടിയ വേറെ രണ്ടു പേരും ഒക്കെ മതി, ബുദ്ധി വൈസ് പറഞ്ഞാലും തെറ്റ് ഒന്നും ഇല്ല. അബ്ദുൽ കലാം, രാമാനുജം, സുന്ദർ പിച്ചൈ തൊട്ടു എത്രയോ പ്രഗത്ഭർ ഉള്ള നാട് ആണ് അത്. നമ്മുടെ നാട്ടിലെ പോലെ സാക്ഷരത ഇല്ല, അതില്ലാത്ത ഒരു ജനത ന്മലേക്കൾ കൂടുതൽ ആണ് അവിടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment