ഒരു കാലത്ത് മലയാള സിനിമയിൽ ചായക്കടകൾ ഒരു മുഖ്യ ഘടകം ആയിരുന്നു

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയിൽ ചായക്കടകൾക്ക് ഒരു പ്രധാന റോൾ തന്നെയാണ് ഉള്ളത് എന്നാണ് പോസ്റ്റിൽ കൂടി പറയുന്നത്. ബിബിൻ സേവ്യർ ചമ്പക്കാട്ട് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു കാലത്ത് നമ്മുടെ സംസ്ക്കാരം തന്നെ ചായക്കടകളുമായി ബന്ധപ്പെട്ടിരുന്നു എന്നും ആശയ വിനിമയത്തിന് ചായക്കടകൾ വലിയ പങ്കു വഹിച്ചു എന്നുമാണ് പറയുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയും ചായക്കടയും,  നാരായണേട്ടന്റെ ചായക്കട, കുമാരേട്ടന്റെ ചായക്കട, കുഞ്ഞാലിയുടെ ചായക്കട, വർഗീസ് ഏട്ടന്റെ ചായക്കട ഇങ്ങനെ ഓരോ പേരുകളിൽ നാടിന്റെ സ്പന്ദനം അറിയുന്ന ചായക്കടകൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. മലയാള സിനിമയിൽ ചായക്കടകൾ ഇല്ലാതെ വളരെ ചുരുക്കം സിനിമകളിൽ മാത്രമാണുള്ളത് സിനിമകളിൽ ചായക്കടകൾക്കുള്ള നിർണായകസ്ഥാനം നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

പുതിയ കാലഘട്ടത്തിൽ പുതിയ സിനിമ ശൈലികൾ പരീക്ഷിക്കപ്പെട്ടു തുടങ്ങിയതോടെ തിരക്കഥകളിൽ ചായക്കടക്കുള്ള പ്രാധാന്യം നഷ്ടപ്പെട്ടു.മറ്റൊരു തരത്തിൽ പറഞ്ഞാൽ സമയത്തിനു മുന്നേ പായുന്ന മനുഷ്യരും അവരുടെ കഥ പറയുന്ന റിയലിസ്റ്റിക് സിനിമകളിൽ രാഷ്ട്രീയം പറയുന്ന, പത്രവാർത്തകൾ ചർച്ച ചെയ്യപ്പെടുന്ന, നാട്ടു വിശേഷങ്ങളുടെ കേന്ദ്ര ബിന്ദുവായ ചായക്കടകൾ സ്ക്രിപ്റ്റുകളിൽ കുത്തി കയറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

അറുപതുകൾ മുതൽ ഉള്ള മലയാള സിനിമാ ചരിത്രം പരിശോധിച്ചാൽ ചായക്കടകൾ നിറഞ്ഞുനിൽക്കുന്നത് നമുക്ക് കാണാം.മലയാള സിനിമയിലെ ചായക്കട പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഒരുപക്ഷേ നീലക്കുയിൽ എന്ന സിനിമയിലെ മണവാളൻ ജോസഫിന്റെ ഭഗവതി വിലാസം ചായക്കടയാണ്.

ചായക്കടയിൽ ആദ്യമായി ചിത്രീകരിച്ച ഗാനം എന്ന നിലയിലും ആ കാലഘട്ടം മുതൽ ഇന്നേവരെ പ്രായ ഭേദമന്യേ എല്ലാവരും മനസിലേറ്റിയ പാട്ടാണ് “കായലരികത്ത് വല വിരിച്ചപ്പോൾ വള കിലുക്കിയ സുന്ദരി” എന്ന് തുടങ്ങുന്ന ഗാനം.. അന്നുമുതൽ ഇന്ന് വരെ മിക്ക മലയാള സിനിമകളിലും. മലയാളസിനിമയുടെ ഒരു ജീവരക്തം ആയി ഇന്നും ചായക്കടകൾ നിലനിക്കുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment