പോരാട്ടത്തിന് ഒടുവിൽ തൈക്കൂടം ബ്രിഡ്ജിന് തന്നെ വിജയം

കന്നടയിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് കാൻതാര. സെപ്റ്റംബർ മാസം മുപ്പതാം തീയതി ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അത് കൊണ്ട് തന്നെ ചിത്രം പല ഭാഷകളിലും മൊഴി മാറ്റി എത്തിയിരുന്നു. മികച്ച അഭിപ്രായം ആണ് ചിത്രം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം ശ്രദ്ധ നേടുക ആയിരുന്നു.

എന്നാൽ ചിത്രത്തിലെ ഒരു ഗാനത്തിനെതിരെ പ്രശസ്ത മ്യൂസിക് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജ് രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന് തുടങ്ങുന്ന ഗാനം തൈക്കൂടം  മ്യൂസിക് ബാന്‍ഡിന്‍റെ തന്നെ  ‘നവരസം’ എന്ന പാട്ടിനോട് സാമ്യം ഉണ്ടെന്നും ഇത് അവരുടെ ഗാനം കോപ്പി അടിച്ചത് ആണെന്നും ആരോപിച്ച് കൊണ്ടാണ് ഇവർ രംഗത്ത് വന്നത്.

ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ്  കംപോസ് ചെയ്ത നവരസം എന്ന പാട്ടിന്റെ ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്‍റ് പൂര്‍ണമായും കോപ്പി ചെയ്തു ക്രെഡിറ്റ് കൊടുക്കാതെ തന്നെ ഉണ്ടാക്കിയ പകർപ്പ് ആണെന്നാണ് ഇവർ അവകാശപ്പെട്ടത്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ഇവർ അറിയിച്ചിരുന്നു. ശേഷം നിയമപരമായി തന്നെ ഇവർ മുന്നോട്ട് പോകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇവർക്ക് അനുകൂലമായി തന്നെ കോടതിയിൽ വിധി വന്നിരിക്കുകയാണ്. ഇഞ്ചക്ഷൻ ഓർഡർ ആണ് ഇപ്പോൾ കോടതിയിൽ നിന്ന് വന്നിരിക്കുന്നത്. കാന്താര തൈക്കുടം ബ്രിഡ്‌ജിന്റെ ഗാനം പൂര്‍ണമായും കോപ്പി അടിച്ചത് തന്നെ എന്ന് നിയമപരമായും തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. കോടതി വി ധിയും തൈക്കൂടം ബ്രിഡ്ജിന് അനുകൂലമായി എത്തിയതോടെ ഇവരെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. സുപ്രീം കോടതിയിലെ പ്രശസ്ത വക്കീല്‍ സതീഷ് മൂര്‍ത്തിയാണ് ഈ നിയമ വിജയത്തിനു പിന്നിലെ ശില്‍പ്പി

സംഗീത ലോകവും സോഷ്യൽ മീഡിയയും എല്ലാം തന്നെ തൈക്കൂടം ബ്രിഡ്ജിനെ അനുകൂലിച്ച് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്. നേരുത്തേയും തൈക്കൂടം ബ്രിഡ്ജിനെ പിന്തുണച്ച് കൊണ്ട് തന്നെ മാധ്യമങ്ങളും ആരാധകരും നിന്നത് എങ്കിലും ഇപ്പോൾ നിയമവും ഇവരെ അനുകൂലിച്ചിരിക്കുകയാണ് എന്നത് വലിയ ആശ്വാസം ആണ് തൈക്കൂടം ബ്രിഡ്ജിന് നൽകുന്നത്. ഇത് തന്നെ ആണ് ശരിയായ വി ധി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കോടതിയും ഇവർക്ക് അനുകൂലം ആയതോടെ ഇവരുടെ ആരാധകരും ആവേശത്തിൽ ആണ്.

Leave a Comment