ഒടുവിൽ വിജയം തൈക്കൂടം ബ്രിഡ്ജിന് തന്നെ, കയ്യടിച്ച് ആരാധകരും

കന്നടയിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് കാൻതാര. സെപ്റ്റംബർ മാസം മുപ്പതാം തീയതി ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അത് കൊണ്ട് തന്നെ ചിത്രം പല ഭാഷകളിലും മൊഴി മാറ്റി എത്തിയിരുന്നു. മികച്ച അഭിപ്രായം ആണ് ചിത്രം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം ശ്രദ്ധ നേടുക ആയിരുന്നു.

എന്നാൽ ചിത്രത്തിലെ ഒരു ഗാനത്തിനെതിരെ പ്രശസ്ത മ്യൂസിക് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജ് രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന് തുടങ്ങുന്ന ഗാനം തൈക്കൂടം  മ്യൂസിക് ബാന്‍ഡിന്‍റെ തന്നെ  ‘നവരസം’ എന്ന പാട്ടിനോട് സാമ്യം ഉണ്ടെന്നും ഇത് അവരുടെ ഗാനം കോപ്പി അടിച്ചത് ആണെന്നും ആരോപിച്ച് കൊണ്ടാണ് ഇവർ രംഗത്ത് വന്നത്.അത് ശരിയാണ് എന്നു സ്ഥിതികരിക്കാന്‍ തൈകുടം ബ്രിഡ്ജ്ന്റ്റെയും മാതൃഭൂമിയുടെ നിയമ പോരാട്ടം വളരെ ശക്തവും സത്യവും ആയിരുന്നു

ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ്  കംപോസ് ചെയ്ത നവരസം എന്ന പാട്ടിന്റെ ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്‍റ് പൂര്‍ണമായും കോപ്പി ചെയ്തു ക്രെഡിറ്റ് കൊടുക്കാതെ തന്നെ ഉണ്ടാക്കിയ പകർപ്പ് ആണെന്നാണ് ഇവർ അവകാശപ്പെട്ടത്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ഇവർ അറിയിച്ചിരുന്നു. ശേഷം നിയമപരമായി തന്നെ ഇവർ മുന്നോട്ട് പോകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തൈക്കൂടം ബ്രിഡ്‌ജിന്റെ ആരാധകർക്ക് വേണ്ടി മറ്റൊരു സന്തോഷ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തൈക്കൂടം ബ്രിഡ്‌ജിന്റെ പരാതിയിന്മേൽ കേ സ് കോടതിയുടെ പരിഗണനയിൽ ആയിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് കന്നഡ സിനിമയുടെ നിർമ്മാതാക്കൾ അതിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നിന്ന്ഇ പ്പോൾ വരാഹ രൂപം ഗാനം നീക്കം ചെയ്തിരിക്കുകയാണ്.

മ്യൂസിക് ബാൻഡ് തൈക്കുടം ബ്രിഡ്ജ് കോഴിക്കോട് സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഒക്ടോബർ അവസാനത്തോടെ ആണ് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ഈ ഗാനം പകർത്തുവാനോ പ്രദർശിപ്പിക്കാനോ ഒന്നും കാന്താരയുടെ അണിയറ പ്രവർത്തകർക്ക് കഴിയില്ല എന്നും ഇത് തൈക്കൂടം ബ്രിഡ്‌ജിന്റെ വിജയം തന്നെ ആണെന്നും ആണ് ഇവരുടെ ആരാധകൻ പറയുന്നത്.
മാതൃഭൂമിയുടെ വളരെ നല്ല രീതിയില്‍ ഉള്ള പരിശ്രമം ആണ് തൈകുടം ബ്രിഡ്ജ്ന് ഈ വിജയനേട്ടത്തിലേക്കുള്ള പാത വിരിക്കന്‍ സഹായമായത് .

Leave a Comment