സിനി ഫൈൽ ഗ്രൂപ്പിൽ കൃഷ്ണു കെ സാബു എന്ന ആരാധകൻ തൈക്കൂടം ബ്രിഡ്ജിനെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കാന്താര സിനിമയിലെ വരാഹ രൂപം എന്ന് തുടങ്ങുന്ന തരംഗമായി മാറിയ ഗാനത്തിൻ്റെ കോപിറൈറ് അവകാശവാദം ഉന്നയിച്ച് തൈക്കൂടം ടീംസ് നടത്തുന്ന പ്രസ്താവനകളും സോങ് ബാൻ ചെയ്തുകൊണ്ടുള്ള വാർത്തകളുമൊക്കെ ശ്രദ്ധിക്കപ്പെട്ടു. ജോൺസൺ മാഷിനെയും ഇളയരാജയെയും ഊറ്റി ജീവിച്ച തൈക്കൂടം കോപ്പിറൈറ്റെന്നൊക്കെ പറയാറായത്രേ.
വരാഹം എന്ന് തുടങ്ങുന്ന ഗാനം അതിൻ്റെ സംഗീതസംവിധായകൻ ഇൻസ്പെയർ ചെയ്ത് തന്നെയാകാം ചെയ്തിട്ടുള്ളത്. അതിപ്പം എല്ലാ സംഗീത സംവിധായകരും എഴുത്തുകാരും സാഹിത്യകാരൻമ്മാരും സിനിമാ സംവിധായകരും ഒക്കെ അവരവരുടെ സൃഷ്ടി മറ്റേതെങ്കിലും സൃഷ്ടികളിൽ നിന്നും ഇൻസ്പെയർ ചെയ്തു തന്നെയാണ് ചെയ്യുന്നത്. അതിനെതിരെ കോപ്പിറൈറ്റ് വാദം ഉന്നയിക്കാൻ തുടങ്ങിയാൽ ഇവിടെ എല്ലാ കലാകാരന്മാർക്കും എതിരെ കോപ്പിറൈറ്റുമായി ബന്ധപ്പെട്ട കേസ് കൊടുക്കേണ്ടിവരും.
ഇനി നിങ്ങൾ തൈക്കൂടം ബ്രിഡ്ജ് നിങ്ങളുടെ പ്രോഗ്രാമുകളിൽ എത്ര ഗാനങ്ങൾ നിങ്ങൾ സ്വന്തമായി ചിട്ടപ്പെടുത്തിയത് ഉണ്ട്? നിങ്ങൾ 90 ശതമാനം ഗാനങ്ങളും മറ്റു സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ജനഹൃദയങ്ങളിൽ സ്വീകരിക്കപ്പെട്ട ഗാനങ്ങളെ നിങ്ങളുടേതായ വേർഷനിൽ മാറ്റം വരുത്തിയാണ് അവതരിപ്പിക്കുന്നത്. അതിൽ ചിലത് നല്ലതായും മറ്റു ചിലത് വൈകൃതമാക്കിയുമാണ് അവതരിപ്പിക്കാറ്. പൂർണമായും നിങ്ങളുടേതെന്ന് അവകാശപ്പെടാൻ അഞ്ചോ ആറോ ഗാനങ്ങൾ കാണും.
കേരളത്തിലെ ഒരു സാധാരണ ഗാനമേള ട്രൂപ്പ് 30,000 or 40,000 രൂപ വാങ്ങുന്ന സ്ഥാനത്ത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയിട്ടാണ് നിങ്ങൾ മറ്റു സംഗീതസംവിധായകർ ചെയ്തുവെച്ച ഗാനങ്ങൾ റീ അറേഞ്ച് ചെയ്തു വിദേശ സ്റ്റേജുകളിൽ വരെ അവതരിപ്പിച്ചു കൈയ്യടി വാങ്ങുന്നത്. അതിൻ്റെ ഒറിജിനൽ വേർഷൻ ചെയ്തവരെ ഒന്നും അപ്പോൾ മെൻഷൻ ചെയ്യാറോ കിട്ടുന്നതിൻ്റെ വീതം അതവാ റോയൽറ്റി ഒർജിനൽ കമ്പോസർക്കോ കോപിറൈറ് ഉള്ള പ്രൊഡകഷൻ കമ്പനിക്കോ നിങ്ങൾ നൽകാറുണ്ടോ? ഇല്ല ഇനി മെൻഷൻ ചെയ്തെന്നു തന്നെ ഇരിക്കട്ടെ.
നിങ്ങൾ ഈ കട്ടും മോഷ്ടിച്ചും അവതരിപ്പിക്കുന്ന ഗാനത്തിൻ്റെ യഥാർത്ഥ അവകാശികൾ ഇതുപോലെ നിങ്ങൾക്കെതിരെ ഒരു കോപ്പിറൈറ്റ് വാദം ഉന്നയിച്ചാൽ അംഗീകരിക്കുമോ? കുറേ നാള്‍ മുമ്പ് റസൂല്‍ പൂക്കുട്ടി വന്ന് തൃശ്ശൂര്‍ പൂരം ലൈവ് റെക്കോര്‍ഡൊക്കെ ചെയ്ത് പോയി. ഏതോ കംപനിക്ക് വേണ്ടിയാണ്. കൃത്യമായി ഓര്‍ക്കുന്നില്ല. തൊട്ടടുത്ത വര്‍ഷം മുതല്‍ തൃശ്ശൂര്‍ പൂരം ആര് ലൈവ് ചെയ്താലും എഫ്.ബി കട്ട് ചെയ്യും അല്ലെങ്കില്‍ മ്യൂട്ടാക്കും. തൃശ്ശൂര്‍ പൂരത്തിന്‍റെ താളങ്ങളുടെ കോപ്പി റൈറ്റ് ആ കംപനിക്കാണത്രേ. ഇങ്ങനെ തുടങ്ങിയാൽ ഈ പ്രകൃതിയിൽ നമ്മൾ കേൾക്കുന്ന ഓരോ ശബ്ദത്തിനും തരംഗങ്ങൾക്കും വരെ ഇനി കോപ്പിറൈറ്റ് ഇടേണ്ടി വരും. സ്വന്തം കണ്ണിലെ കോൽ എടുത്തു കളഞ്ഞിട്ടു മറ്റുള്ളവരുടെ കണ്ണിലെ കരട് തേടിപ്പോകു തൈ കുടമേ.
വരികളും സംഗീതവും അതേപടി പകർത്തിയെടുത്തു ചില മാറ്റങ്ങളോടെ അവതരിപ്പിക്കുന്നതാണ് കോപ്പി മറ്റൊരു സൃഷ്ടിയിൽ ഇൻസ്പെയർ ആയി സ്വാഭാവികമായും സിമിലാരിറ്റി തോന്നിയേക്കാവുന്ന മറ്റൊരു സൃഷ്ടി നടത്തുന്നത് മോഷണം അല്ല. അത് ഒന്നിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നടത്തുന്ന മറ്റൊരു സൃഷ്ടി തന്നെയാണ്. എ ആർ റഹ്മാൻ ഉൾപ്പെടെയുള്ള പല സംഗീതസംവിധായകരും അവരുടെ സംഗീതത്തിൽ ഉപയോഗിക്കുന്ന ബീറ്റ് അറബിക് സംഗീതത്തിൽ നിന്നുമൊക്കെ ഇൻസ്പെയർ ആയി ചെയ്തിട്ടുള്ളതാണ്.
ലയവും താളവും രാഗവും ഒന്നും ആരുടെയും കുത്തകയല്ല. ഒരേ രാഗത്തിലും ഈണത്തിലും താളത്തിലുമുള്ള ഗാനങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ആദ്യ സംഭവവും അല്ല. അത് പണ്ടും ഇന്നും മുമ്പോട്ടും അങ്ങനെയൊക്കെ തന്നെയായിരിക്കും. എല്ലാ കലാ സൃഷ്ടികൾക്കും അതിൻ്റേതായ മഹത്വം ഉണ്ട്. അതിൻ്റെ സൃഷ്ടാവിൻ്റെ ഒരു കരസ്പർശം അതിൽ ഉണ്ടാവും. അതിനെ ചോദ്യം ചെയ്യുന്നതും അവകാശവാദമുന്നയിച്ച് ചെല്ലുന്നതും അല്പത്തരം ആണ് എന്നുമാണ് പോസ്റ്റ്.