ഏറെ നാളുകളായി മലയാള സിനിമയിൽ ഒരു ഹിറ്റ് സിനിമാ സംഭവിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് സിനിമ ആരാധകർ വളരെ ഏറെ വിഷമത്തിലായിരുന്നു. അവരുടെ എല്ലാം മുന്നിൽ മറുപടി പറഞ്ഞുകൊണ്ടായിതുരന് ഏറ്റവും പുതിയ രണ്ടു സിനിമകൾ ആരാധകർക്ക് മുൻപിലേക്ക് എത്തിയത്. ചാക്കോച്ചന്റെ ന്ന താൻ കേസ് കൊട് എന്ന സിനിമയും അതിന്റെ ഒപ്പം തന്നെ ഇറങ്ങിയ ടോവിനോയുടെ ചിത്രം തല്ലുമാലയും. ഏറെ പ്രതീക്ഷയോടെ എത്തിയ രണ്ടു സിനിമകളും ബോക്സ് ഓഫീസിൽ ഒരുപോലെ ഞെട്ടിച്ചു എന്ന് തന്നെ പറയണം.
കൊമെടി കൊണ്ടും സിനിമ സംസാരിച്ച വിഷയം കൊണ്ടും ചാക്കോച്ചന്റെ പടം ഹിറ്റ് ആയപ്പോൾ സിനിമയുടെ മേക്കിങ് രീതികൊണ്ട് ഏറെ ശ്രദ്ധ നേടിയത് ടോവിനോയുടെ തല്ലുമാല ആയിരുന്നു. മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ മാത്രം സമ്മാനിച്ച ഖാലിദ് റഹ്‌മാൻ എന്ന സംവിധാകൻ തല്ലുമാല വേറെ ഒരു ലെവലിൽ തന്നെയാണ് ചെയ്തു തീർത്തത് എന്ന് നിസംശയം പറയുവാൻ സാധിക്കും. ഇപ്പോളിതാ സിനിമ ആരാധകരുടെ ഗ്രൂപ്പായ സിനിമ പാരഡിസോ ക്ലബിൽ ഒരു ആരാധകൻ തല്ലുമാല എന്ന സിനിമയെ കുറിച്ച് പങ്കുവെച്ച അഭിപ്രായം ഏറെ ശ്രദ്ധ നേടുകയാണ്.
ഉസ്മാൻ ഇരുകുളങ്ങര എന്ന ആരാധകൻ പറയുന്ന വാക്കുകൾക്ക് ശെരി വെക്കുകയാണ് സിനിമ ആരാധകർ. പണ്ട് മുതലേ ഇപ്പോഴും സിനിമയിൽ മുസ്‌ലിം കഥാപാത്രങ്ങളെ കാണിക്കുന്നത് തെറ്റായിട്ടാണ് എന്നാണ് ഈ താരം പറയുന്നത്. പച്ച വേഷവും ബെൽറ്റും ബനിയനും ഒക്കെ ആയിട്ട് വരുന്ന ഇവരുടെ ഭാഷയും അതുപോലെ തന്നെ ശരി വെക്കുവാൻ കഴിയാത്തത് ആകും . തത്തുമ്മ എന്നും , ഈ ഭയക്ക് ബാരി പോയി, എന്നൊക്കെ മോശമായ ഭാഷ ആണ് ഉപയോഗിക്കുന്നത് എന്നും താരം പറയുന്നു.
അങ് തിരുവനതപുരം ആണ് ജനിച്ചത് എങ്കിലും ഇങ് മലപ്പുറത്തു ആണ് ജനിച്ചത് എങ്കിലും ഒരേപോലെയുള്ള ഭാഷയാണ് ഇവർക്ക് നൽകുന്നത് എന്നും ഇദ്ദേഹം പറയുന്നു. എന്നാൽ അത്തരം അതി പ്രസരത്തിൽ നിന്നും മാറി മലപ്പുറത്തെ ഭാഷയും അവിടയുള്ള ആൾക്കാരെയും ഒരു ഏച്ചുകെട്ടലുമില്ലാതെ തല്ലുമാല സിനിമയിൽ കാണിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നു. താരത്തിന്റെ ഫേസ്ബുക് കുറിപ്പ് സിനിമ ആരാധകർ ഏറ്റെടുത്തു എന്ന് തന്നെ പറയാം.