ഇന്നൊരു പേജിൽ കണ്ടു ” സുന്ദരനായ നായകനൊപ്പം പിടിച്ചു നിന്ന ലുക്മാൻ എന്ന് “

തല്ലുമാല എന്ന സിനിമയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത് . ടോവിനോ എന്ന താരത്തിന്റെ കരിയറിൽ ഏറ്റവും വലിയ വിജയത്തിലേക്കാണ് സിനിമ ഇപ്പോൾ നടന്നു കയറിക്കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസ് വിജയത്തിലാണെങ്കിലും അതല്ല സിനിമയുടെ ജന സ്വീകാര്യതയിലും ഏതൊരു മേഖല എടുത്താലും ഒരുപാട് മുന്നിലാണ് ഈ സിനിമ. സിനിമയുടെ വിഷ്വലിനെ പറ്റിയും സംവിധായകൻ കഥ പറഞ്ഞ രീതിയുമെല്ലാം തന്നെ സിനിമയെ മറ്റുള്ള സിനിമകളിൽ നിന്നും വിത്യാസമാക്കുന്നുണ്ട്.

ദുൽഖർ സൽമാന് എന്ന താരത്തിന്റെ കരിയർ തന്നെ മാറ്റി മരിച്ചിട്ടില്ല ചാർളി എന്ന സിനിമ പോലെയാണ് ടോവിനോ എന്ന താരത്തിന്റെ തല്ലുമാല എന്ന സിനിമ എന്നാണ് ആരാധകർ പറയുന്നത്. ടോവിനോ എന്ന താരത്തിന് ശേഷം സിനിമയിൽ ഏറ്റവും സ്കോർ ചെയ്ത മറ്റൊരു താരമാണ് ലുക്മാൻ എന്ന അഭിനേതാവ്. ചെറിയ ചെറിയ സിനിമകളിലൂടെ നിരവധി കഥാപത്രങ്ങൾ വ്യത്യസ്തമായി അവതരിപ്പിച്ച ലുക്മാൻ ഇന്ന് ടോവിനോയോടോപ്പം തന്നെ സ്കോർ ചെയ്യുകയാണ് തല്ലുമാല എന്ന സിനിമയിൽ.

ഇപ്പോളിതാ സോഷ്യൽ മീഡിയയിലെ സിനിമ ആരാധകരുടെ ഗ്രൂപ്പായ സിനിമ പാരഡിസോ ക്ലബ്ബിൽ കഴിഞ്ഞ ദിവസം ലുക്മാനെ കുറിച്ച് ഒരു കുറിപ്പ് ഒരു ആരാധകൻ പങ്കുവെച്ചിരുന്നു. എന്തെന്നാൽ ലുക്മാന്റെ വിവാഹ ദിവസം താരം നേരിട്ട കളിയാക്കലുകളെ കുറിച്ചായിരുന്നു ആ കുറിപ്പ്. ലുക്മാന്റെ നിറത്തെ കുറിച്ചായിരുന്നു. മലയാളികളിൽ ചിലർ ഇത്രയധികം അധഃപതിച്ചോ എന്ന് മറ്റുള്ളവർ ചിന്തിച്ചിരുന്ന ഒരു ദിവസം ആയിരുന്നു അത്.അത്രത്തോളം വർണവെറി ആയിരുന്നു ഇരുവരുടെയു ചിത്രങ്ങൾക്ക് താഴെ നിറഞ്ഞത്. നിരവധി സോഷ്യൽ മീഡിയ മീഡിയകളിലും ഈ സംഭവം നിറയെ വാർത്തയായിരുന്നു. സുന്ദരനായ നായകനൊപ്പം പിടിച്ചു നിന്ന ലുക്മാൻ എന്നൊക്കെയാണ് ഒരു മീഡിയകളിൽ ഇന്നും വാർത്തകളിൽ ടൈറ്റിൽ വരുന്നത് എന്നും ഒരു ആരാധകൻ ചൂണ്ടിക്കാട്ടി.

എന്നാലി ഇപ്പോളിതാ ആണ് കളിയാക്കിയ അതെ ആൾക്കാർ തന്നെ ലക്മനെ പുകഴ്ത്തുകയാണ്. അദ്ദേഹത്തിന്റെ പെർഫോമൻസ് മികച്ചതാണ് എന്ന് സോഷ്യൽ മീഡിയയിൽ കമന്റിടുകയാണ്. ടോവിനോയോടൊപ്പം തന്നെ സിനിമയിൽ സ്കോർ ചെയ്യുകയും അതിനോടൊപ്പം കയ്യടി വാങ്ങുകയും ചെയ്ത ലുക്മാൻ മലയാള സിനിമക്ക് നല്ലൊരു മുതല്കൂട്ടാകുമെന്ന് ഉറപ്പാണ്.

Leave a Comment