ഫസ്റ്റ് രണ്ട് അദ്ധ്യായങ്ങൾ കഴിഞ്ഞപ്പോ ഒരു കണക്ഷൻ മിസ്സിംഗ് പോലെ തോന്നി

ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം തല്ലുമാലയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. തല്ലുമാല കാണാൻ തിയേറ്ററിൽ പോയപ്പോൾ ഉള്ള അനുഭവം ആണ് ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, തല്ലുമാലക്ക് ഫസ്റ്റ് ഡേ സെക്കന്റ് ഷോക്ക് പോയതായിരുന്നു ഞാനും എന്റെ സുഹൃത്തും. പൊളി വൈബായിരുന്നു പടം തുടങ്ങിയത് തൊട്ട് തിയേറ്ററിൽ. ആകെ കയ്യടിയും വിസിലും ബഹളമയം. ഫസ്റ്റ് രണ്ട് അദ്ധ്യായങ്ങൾ കഴിഞ്ഞപ്പോ ഒരു കണക്ഷൻ മിസ്സിംഗ് പോലെ തോന്നിയപ്പോ അവൻ എന്നെ നോക്കി.

ഞാൻ അവനോട് മോനേ. ആണ് നോൺ ലീനിയർ കഥ പറച്ചിലാണ്. പൾപ് ഫിക്ഷൻ ഓർമയില്ലേ എന്നൊക്കെ പറഞ്ഞ് അവനേയും എന്നേയും സമാധാനിപ്പിച്ചു. തിയേറ്റർ മൊത്തത്തിൽ ഏതാണ്ട് ആ ഒരു അവസ്ഥയിലായി. ബീപാത്തു റാപ് ഒക്കെ വന്നപ്പോൾ. ഏതോ രണ്ട് തെണ്ടികൾ എണീറ്റ് പോയി. ആരെങ്കിലും എണീറ്റ് പോകുന്നത് കണ്ടാൽ മൂഡു പോകുന്ന ഒരു അസ്കിത ഉള്ളത് കൊണ്ട് അവനും ഞാനും അങ്ങോട്ടുമിങ്ങോട്ടും നോക്കി തിയേറ്റർ ഫൈറ്റ് സീനിൽ ഒന്നുണർന്നു. വീണ്ടും ഒരു മൂകം അവസ്ഥയായി.

കൊറച്ചുടെ കഴിഞ്ഞ് അവരുടെ പ്രപോസൽ സീനൊക്കെ ആവുന്നതിനിടെ രണ്ട് മൂന്ന് പേരുകൂടെ എണീറ്റ് പോയി. ഓളെ പെരടീ ഓളെ പെരടീ പാട്ട് ആയപ്പോഴേക്ക് സുഹൃത്ത് വിട്ടാലോ എന്ന് ചോദിച്ചു. ഒരു കണക്ഷൻ കിട്ടാത്ത അവസ്ഥയിലായോണ്ട് ഞാനും അവനും ഇറങ്ങി പോരുകയും ചെയ്തു . പക്ഷെ പിറ്റേന്ന് തൊട്ട് വൻ അടിപൊളി അഭിപ്രായം. എങ്ങും പോസിറ്റീവ് റിവ്യൂ എന്റെ ഷോപ്പിലെ പയ്യൻമാരോട് പറഞ്ഞപ്പോ വയസായില്ലേ അതോണ്ടാണ് എന്നൊക്കെ പറഞ്ഞ് അവര് ഊക്കി വിട്ട് ആ പാട്ടും കഴിഞ്ഞാണത്രേ സിനിമ ഫുൾ ഫോമിലാകുന്നത്.

അങ്ങനെ ടോറന്റിൽ വരുന്ന വരെ വെയിറ്റ് ചെയ്തു ബാക്കി കണ്ട്. ശരിയാണ്, അവിടുന്നങ്ങോട്ട് കൊള്ളാം അതായത് ഒന്നര മണിക്കൂറൊക്കെ നിങ്ങൾ ക്ഷമിച്ച് സഹിച്ചിരുന്നാൽ ബാക്കി സമയം നിങ്ങൾക്ക് തരക്കേടില്ലാത്ത ഒരു എന്റർടൈനർ സിനിമ കാണാം അമ്മാവാ വിളിക്ക് കാതോർത്ത് ഒരു ജുവാവ് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ജ്ജ്ന്തോക്കെ പറഞ്ഞാലും പശേ സിൽമ നൂറ് കോടി അടിച്ചിക്ക്ണ്. ഞമ്മക്ക് അത് പോരെ അളിയാ.

ഫസ്റ്റ് ഹാൽഫിൽ ഇൽ നോൺ ലീനിയർ കഥ പറച്ചിൽ ഇച്ചിരി കൂടുതൽ ആണ് കണ്ഫ്യുഷൻ വരാൻ ചാൻസ് ഉണ്ട്. ബട്ട് സെക്കൻഡ് ഹാഫ് ഉം അവസനത്തോട് അടുക്കുമ്പോഴും 100% വ്യക്തം ആയി എല്ലാ സീനിന്റെയും കണ്ടിന്യൂറ്റി മനസിലാകുന്നുണ്ട്. എമോഷണലി കണക്റ്റ് ആകുന്നുണ്ട്. അവന്മാർക്കിട്ട് തിരികെ ഇടി കൊടുക്കാൻ പ്രേക്ഷകർക്കും തോന്നുന്നുണ്ട്. എന്റർടൈന്മെന്റ് നോക്കിയാലും ടെക്നിക്കലി നോക്കിയാലും , കൂടെ ഓടി ഹിറ്റ് ആയ, പാപ്പാൻ,ന്നാ താൻ കേസ് കൊടു എന്നിവയെക്കാൾ ഒരു പടി മുകളിൽ നിക്കുന്ന സിനിമ ആണ് തല്ലുമാല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment