ARTICLES

എന്റെ ഭാര്യ മഞ്ജുവിന്റെ കട്ട ഫാനാണ്. തമ്മില്‍ കാണാന്‍ പറ്റുമോ. മറുപടി നല്‍കി മഞ്ജുവാര്യര്‍

മലയാളത്തിലെ നടന്മാരില്‍ സൂപ്പര്‍സ്റ്റാര്‍ എന്നുള്ള ചോദ്യത്തിന് ഒരുത്തരം പറയാന്‍ പ്രയാസമാകും. അതില്‍ ആരാധകര്‍ തമ്മില്‍ വരെ എപ്പോഴും വലിയ തര്‍ക്കങ്ങള്‍ ഉണ്ടാകാറാണ് പതിവ്. എന്നാല്‍ നടിമാരില്‍ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ അതില്‍ ആര്‍ക്കും സംശയമോ തര്‍ക്കമോ ഉണ്ടാകാന്‍ വഴിയില്ല. എല്ലാവര്‍ക്കും അതിന് ഒറ്റ മറുപടിയെ കാണൂ. അഭിനയംകൊണ്ടും ബോക്‌സ്ഓഫീസ് ഹിറ്റുകള്‍കൊണ്ടും മലയാളികളുടെ പ്രിയങ്കരിയായ മഞ്ജുവാര്യര്‍ ആണ് ആ നടി. അതുകൊണ്ട് തന്നെ മഞ്ജുവാര്യരെ ആരാധകര്‍ വിളിക്കുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണല്ലോ. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലെ തന്നെ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് മഞ്ജുവാര്യരും. അടുത്ത കാലത്ത് ഇറങ്ങിയ സിനിമകള്‍ മാത്രം പരിശോധിച്ചാല്‍ മതി.

കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകള്‍ ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് തുറന്നത്. എന്നാല്‍ തിയേറ്ററുകളിലേക്ക് പഴയതുപോലെ പ്രേക്ഷകര്‍ എത്താന്‍ മടിച്ചു. അമ്പത് ശതമാനമായി സീറ്റിംങ് കപ്പാസിറ്റി കുറയ്ക്കുകയും സെക്കന്റ് ഷോ അനുവദിക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ സെക്കന്റ്‌ഷോ അനുമതി കിട്ടിയതിനു ശേഷം തിയേറ്ററുകളില്‍ എത്തുകയും വലിയ വിജയം നേടുകയും ചെയ്ത ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിയായിരുന്നു സിനിമയിലെ നായകന്‍. ഫാദര്‍ കാര്‍മന്‍ ബെനഡിക്ട് എന്ന കഥാപാത്രമായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ എത്തിയത്. എന്നാല്‍ സിനിമയുടെ വലിയൊരു പ്രത്യേകത മഞ്ജുവാര്യര്‍ സിനിമയുടെ ഭാഗമായി എന്നുളളതായിരുന്നു. മമ്മൂട്ടിയുമായി ആദ്യമായിട്ടാണ് മഞ്ജുവാര്യര്‍ അഭിനയിക്കുന്നത്.

മഞ്ജുവാര്യരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ വിജയം കൈവരിക്കാന്‍ പങ്കുവഹിച്ചിട്ടുണ്ട്. അതിന് ശേഷം എത്തിയ മഞ്ജുവാര്യര്‍ ചിത്രമായിരുന്നു ചതുര്‍മുഖം. നായീകാ കേന്ദ്രീകൃതമായ സിനിമ തിയേറ്ററുകളില്‍ ഗംഭീര വിജയമാണ് നേടിയത്. മറ്റൊരു നടിക്കും അവകാശപ്പെടാന്‍ കഴിയാത്ത സപ്പോര്‍ട്ടാണ് മഞ്ജുവാര്യര്‍ക്ക് ഉള്ളതെന്നാണ് ഈ വിജയങ്ങള്‍ പറയുന്നത്. വിജയങ്ങള്‍ക്കിടയിലും മഞ്ജുവാര്യര്‍ തന്റെ മറ്റൊരു സിനിമയുടെ വിശേഷം പങ്കുവെയ്ക്കുകയാണ്. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന കയറ്റം എന്ന സിനിമ ലണ്ടന്‍ ഫിലിം ഫെസ്റ്റില്‍ തിരഞ്ഞെടുത്ത കാര്യവും അവിടെ പ്രദര്‍ശിപ്പിക്കുന്ന തിയതിയുമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നടി പങ്കുവെച്ചത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

നിരവധി പേര്‍ അതിന് താഴെ കമന്റുകളുമായി എത്തി. എന്നാല്‍ മിക്ക കമന്റുകള്‍ക്കും നടി മറുപടി നല്‍കുകയും ചെയ്തു. ഞങ്ങള്‍ കുടുംബത്തോടെ മഞ്ജുന്റെ കട്ട ചങ്ങാതിമാരാണ്. റിലീസ് ദിവസം എണ്‍പത് വയസായ അമ്മയും കൂടി ആണ് പ്രീസ്റ്റ് കണ്ടത്. എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വളരെയധികം നന്ദി. അമ്മയ്ക്ക് എന്റെ സ്‌നേഹം എന്നാണ് മഞ്ജുവാര്യര്‍ അതിന് മറുപടി നല്‍കിയത്. എന്റെ ഭാര്യ മഞ്ജുവിന്റെ വലിയ ആരാധികയാണ്. ഒരിക്കല്‍ കാണണമെന്ന് ആഗ്രഹമുണ്ട്. ഞാന്‍ എന്താണ് ചെയ്യേണ്ടത്. എന്നായിരുന്നു മറ്റൊരു കമന്റ്. എന്റെ എല്ലാ അന്വേഷണങ്ങളും ഭാര്യയെ അറിയിക്കുക. ഉടനെ തമ്മില്‍ കാണാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം എന്നാണ് മഞ്ജുവാര്യര്‍ അതിന് മറുപടിയുമായി എത്തിയത്. നിരവധി പേരുടെ ആശംസകള്‍ക്കും താരം നന്ദി പറഞ്ഞ് എത്തി. മറ്റാരും ചെയ്യാത്ത കാര്യമാണ് ഇതൊക്കെയെന്നും പലരും കമന്റിലൂടെ പങ്കുവെയ്ക്കുന്നു.

Trending

To Top
error: Content is protected !!