തന്മാത്രയിൽ ലാലേട്ടന് അവാർഡ് നാഷണൽ അവാർഡ് ലഭിക്കാത്തതിന്റെ കാരണം അറിയാമോ ?

സിനി ഫയൽ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ആര്യൻ അലക്‌സാണ്ടർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. 2005 ലെ ദേശിയ അവാർഡിനെ കുറിച്ചാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ, 2005ൽ നാഷണൽ അവാർഡ് തന്മാത്രയിലെ അഭിനയത്തിന് മോഹൻലാലിന് കിട്ടിയില്ല അമിതാബ് ബച്ചനു കിട്ടി അത് നോർത്ത് ഇന്ത്യൻ ലോബിയുടെ കളി ആണേ, ബച്ചൻ നാഷണൽ അവാർഡിന് അർഹൻ അല്ല എന്നൊക്കെ ഭൂരിഭാഗം മലയാളികളെ പോലെ ഞാനും പറഞ്ഞു നടന്നിരുന്നു പക്ഷെ ഇന്നലെ ഈ സിനിമ കാണുന്നത് വരെ. സത്യത്തിൽ അന്ന് മോഹൻലാലിനെക്കാൾ അർഹൻ ബച്ചൻ തന്നെ ആയിരുന്നു. അതിനർത്ഥം മോഹൻലാൽ മോശം എന്നല്ല. പക്ഷെ ബ്ലാക് എന്ന ഈ സിനിമയിലെ പ്രകടനം ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. ഇതിൽ mental ഹോസ്പിറ്റലിൽ വെച്ച് അദ്ദേഹത്തിന്റെ ഒരു അഭിനയം ഉണ്ട്. എന്റെ പൊന്നോ. കരഞ്ഞു പോയി.

കുറെ നാളുകൾക്ക് ശേഷം വല്ലാതെ കരയിച്ചു, Emotionally touch ചെയ്ത പടം ആണ് ഇതു. അതുപോലെ മികച്ച നടി ആയി റാണി മുഖർജി യും അർഹ ആയിരുന്നു പക്ഷെ കിട്ടിയില്ല. നിങ്ങൾ വിമർശിക്കുന്നതിനു മുൻപ് ഈ സിനിമ ഒന്ന് കണ്ടു നോക്ക് യൂട്യൂബിൽ ഉണ്ട്. ലോകത്തിലെ ഏതു മൂലയിൽ ഉള്ള വ്യക്തിക്കും ഒരു മികച്ച ഇന്ത്യൻ സിനിമ എന്ന പറഞ്ഞു അഭിമാനപ്പൂർവം കാണിക്കാൻ കഴിയുന്ന പടം. സഞ്ജയ്‌ ലീല ബാൻസലിയുടെ ബ്ലാക്ക്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ മുൻപന്തിയിൽ തന്നെ ആണ് ബച്ചന്റെ സ്ഥാനം എന്നുമാണ് കുറിപ്പ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

സത്യം അലക്സാണ്ടർ The ഗ്രേറ്റ്‌. സോറി തന്മാത്രയെക്കാൾ മികച്ചത് ബ്ലാക് തന്നെ ആയിരുന്നു, നാഷണൽ അവാർഡ് പോട്ടെ, ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് പോലും തന്മാത്രയിലെ അഭിനയത്തിന് കിട്ടിയില്ലല്ലോ.. പിന്നെന്തിന് നോർത്ത് ഇന്ത്യൻ ലോബി എന്നൊക്കെ പറയണം, ഇന്ന് തന്മാത്ര ഒന്നും കൂടി കണ്ട് നോക്ക്… അതിന് മുകളിൽ നിന്ന് എന്ന് തോന്നിയാൽ മറുപടി താ, പാ കണ്ടിട്ടുണ്ട്. ആ വര്‍ഷം ഏറ്റവും അധികം അവാർഡ് വാങ്ങിയ കുട്ടി സ്രാങ്ക്, പഴശ്ശി രാജ എന്നീ ചിത്രങ്ങളിലും, പാലേരി മാണിക്യം, ലൗഡ്‌സ്‌പീക്കർ അതേ വര്‍ഷം ഇറങ്ങിയ സിനിമ ആയിട്ടും ഇതിൽ എല്ലാം നായകനായ മമ്മൂട്ടിയെ തഴഞ്ഞ് , പാ ക്ക് കൊടുത്തു . ഒരു നടനെ കൊണ്ട്‌ ചെയ്യാവുന്ന പരമാവധി വൈവിധ്യ വേഷങ്ങൾ ആ വര്‍ഷം മമ്മൂട്ടി ചെയ്തിട്ടുണ്ട്, തൻമാത്രയിൽ അൽഷിമേഴ്സ് രോഗിയുടെ മാനറിസമായിരുന്നില്ലെന്ന് പലരും പറയുന്നത് കേട്ടു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകർ നൽകുന്നത്.