മോഹൻലാലിനെ നായകനാക്കികൊണ്ട് ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. എംഫൻലാൽ തൻറെ മികച്ച പ്രകടനം കാഴ്ച വെച്ച വഹിത്രം ആ വർഷത്തെ ഹിറ്റ് ആയിരുന്നു. ചിത്രം കണ്ടിട്ട് മോഹൻലാലിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തിയവർ ആണ് ഓരോ മലയാളികളും. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സിസിഎൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്.
രഗീത്ത് ആർ ബാലൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കാലം എത്ര കഴിഞ്ഞാലും തന്മാത്ര എന്ന സിനിമ ഒരു തവണ കൂടി കാണാൻ മടിക്കുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ.അത് ഒരിക്കലും ഒരു മോശം സിനിമ ആയതു കൊണ്ടല്ല.. ഒരിക്കൽ കണ്ട സിനിമ അത് എന്റെ മനസ്സിൽ ഉണ്ടാക്കിയ സ്വാധീനം കാരണം വീണ്ടും കാണാൻ തോന്നാതിരിക്കുക എന്നൊരു അവസ്ഥയാണ്.
അത്തരമൊരു സിനിമ അനുഭവമാണ് എനിക്ക് തന്മാത്ര. അൽഷെമേഴ്സ് എന്ന രോഗവസ്ഥയുടെ ആഴവും ഭീതിയും മനസിലാക്കി തന്ന സിനിമ. മുണ്ട് മടക്കി കുത്തി വില്ലനെ അടിച്ചു ഒതുക്കുന്ന മോഹൻലാലിന്റെ ഇന്ദുചൂടനെ കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്. പക്ഷെ കാണുന്ന പ്രേക്ഷകന്റെ മനസ്സിന്റെ ഉള്ളിൽ വലിയൊരു നോവായി അവശേഷിക്കുന്ന രമേശനെ കാണാൻ എനിക്ക് കഴിയില്ല.
കാരണം അയാൾ എന്റെ മനസ്സിന്റെ ഉള്ളിൽ ഏല്പിച്ച ഒരു മുറിവുണ്ട്. പഴകും തോറും ആ മുറിവ് ഉണങ്ങാൻ സാധിക്കാത്ത വിധം അങ്ങനെ തന്നെ ഉണ്ടാകും. ഒരിക്കൽ മാത്രം സംഭവിക്കുന്ന ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒരു സിനിമയും കഥാപാത്രവും അതാണ് തന്മാത്രയും രമേശനും എന്നുമാണ് പോസ്റ്റ്. പത്മരാജൻ്റെ “ഓർമ്മ ” എന്ന ഷോർട്ട് സ്റ്റോറി യാണ് ബ്ലെസ്സി സിനിമയാക്കിയത്.
പത്തിരുപതഞ്ച് വയസ്സിനുള്ളിലാണ് പത്മരാജൻ ഇത് പോലൊരു സ്റ്റോറി എഴുതിയതും, ഏതു സിനിമയും കണ്ടു കുറച്ചുനാൾ കഴിയുമ്പോൾ മാത്രമാണ് ശരിക്കുള്ള നിരൂപണം മനസ്സിലുണ്ടാകുന്നത് .മനസ്സിൽ തട്ടിനിൽക്കുന്ന സിനിമകൾ മലയാളത്തിൽ ഉണ്ടോ ?മനസ്സിന്റെ എല്ലാ വികാരങ്ങളെയും തൃപ്തിപ്പെടുത്തുമ്പോഴാണ് ക്ലാസ്സിക്കുകൾ രൂപപ്പെടുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.