ആഷിഖ് ബാനായ എന്ന ഗാനത്തിൽ കൂടി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ തനുശ്രീയെ ഓർമ്മ ഉണ്ടോ

ആഷിക് ബനായ ആപ്നേ എന്ന ചിത്രത്തി കൂടി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം ആണ് തനുശ്രീ ദത്ത്. താരത്തിന്റെ ആദ്യ ചിത്രം തന്നെ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. ഈ ചിത്രം വലിയ ഹിറ്റ് ആയിരുന്നു. ആദ്യ ചിത്രം ഹിറ്റ് ആയി മാറിയതോടെ നിരവധി അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്. എന്നാൽ അവയൊന്നും ആദ്യ ചിത്രത്തിനെ പോലെ ഹിറ്റ് ആയി മാറാതിരുന്നത് കൊണ്ട് തന്നെ നിരാശ ആയിരുന്നു താരത്തിന്റെ ആരാധകർക്ക് ഫലം. ആദ്യ ചിത്രത്തിന്റെ വിജയത്തിന് പിന്നത്തെ തനുശ്രീയെ തേടി നിരവധി ചിത്രങ്ങൾ വന്നു എങ്കിലും അവ എല്ലാം പരാചയപ്പെടുകയായിരുന്നു. ശേഷം തനുശ്രീ തമിഴിലേക്കും തെലുങ്കിലേക്കും എല്ലാം എത്തിയെങ്കിലും എവിടെയും വേണ്ടത്ര വിജയം കൈവരിക്കാൻ താരത്തിന് കഴിഞ്ഞില്ല.

ഇന്നും ആഷിഖ് ബാനായ എന്ന ചിത്രവും ഗാനവും ആണ് താരത്തിന്റേതായി പ്രേക്ഷകർ ഓർത്തിരിക്കുന്നത്. അഭിനയത്തിൽ പിടിച്ച് നില്ക്കാൻ വേണ്ടി അന്യ ഭാഷ ചിത്രങ്ങളിലേക്ക് താരം കടന്നു എങ്കിലും അവിടേയും നിരാശ ആയിരുന്നു ഫലം. വീണ്ടും ബോളിവുഡിലേക്ക് താരം കടന്നു എങ്കിലും പ്രതീക്ഷയ്ക്കു ഒത്ത കഥാപാത്രങ്ങൾ ഒന്നും താരത്തിന് ലഭിച്ചില്ല എന്നതാണ് സത്യം. ഒടുവിൽ താരം ക്രമേണ സിനിമ ജീവിതം അവസാനിപ്പിക്കുകയായിരുന്ന. 2010 ൽ ആണ് താരത്തിന്റെ അവസാന ചിത്രം പുറത്ത് ഇറങ്ങിയത്. അതിനു ശേഷം മറ്റു ചിത്രങ്ങളിൽ ഒന്നും താരം അഭിനയിച്ചിരുന്നില്ല. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇതിന്റെ കാരണത്തെ കുറിച്ച് അവതാരക താരത്തിനോട് തിരക്കിയിരുന്നു.

എന്നാൽ സിനിമ ലൊകേഷനിൽ വെച്ച് തനിക് നാനാ പടേക്കറിൽ നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിരുന്നു എന്നും അത് തനിക് വലിയ ഷോക്ക് ആണ് ഉണ്ടാക്കിയത് എന്നും അതോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ താൻ തീരുമാനിക്കുകയായിരുന്നു എന്നും തനുശ്രീ പറഞ്ഞു. തന്റെ സിനിമ കരിയർ അവസാനിപ്പിക്കാൻ വരെ കാരണം ആ സംഭവം ആണെന്നും താരം പറഞ്ഞു. അത് തന്നെ മാനസികമായി ഒരുപാട് ബാധിച്ചിരുന്നു എന്നും അത് കൊണ്ട് തന്നെ ഒന്നര വർഷകാലം നീണ്ട മെഡിറ്റേഷൻ ഒക്കെ ചെയ്താണ് തന്റെ മാനസികാവസ്ഥ പഴയത് പോലെ ആക്കിയത് എന്നും ഒക്കെ ആണ് താരം അഭിമുഖത്തിൽ പറഞ്ഞത്.