കളക്ട്ടർ, ഐ എ എസ് എന്നൊക്കെ കേട്ടാൽ മലയാളം സിനിമാ പ്രേമികളുടെ മനസ്സിൽ വരുന്ന ആദ്യത്തെ പേര്

ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1995 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ദി കിംഗ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം പുറത്തിറങ്ങിയ സമയത്ത് വലിയ തരംഗം തന്നെ ആണ് ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. വലിയ ബോക്സ് ഓഫീസിൽ വിജയം ആണ് ചിത്രം നേടിയത്. അത് പോലെ തന്നെ ആരാധകരുടെ ഇടയിൽ വലിയ ശ്രദ്ധ നേടാനും ചിത്രത്തിന് കഴിഞ്ഞു. വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയ ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരന്നു.

മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ മുരളി, വാണി വിശ്വനാഥ്, വിജയരാഘവൻ, ഗണേഷ് കുമാർ, ദേവൻ, രാജൻ പി ദേവ്, കുതിരവട്ടം പപ്പു തുടങ്ങിയ വാലിയിലെ താര നിര തന്നെ അണിനിരന്നിരുന്നു. ആ വര്ഷം ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രം ഏകദേശം പന്ത്രണ്ട് കോടി രൂപയോളം ആണ് കളക്ഷൻ നേടിയത്. 200 ദിവസത്തോളം തിയേറ്ററിൽ ഓടിയ ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയായിരുന്നു.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നെടുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഷബീർ മാല എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കളക്ട്ടർ, ഐ എ എസ് എന്നൊക്കെ കേട്ടാൽ മലയാളം സിനിമാ പ്രേമികളുടെ മനസ്സിൽ വരുന്ന ആദ്യത്തെ പേര്. 1995 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഇൻഡസ്ട്രിയൽ ഹിറ്റായ പടം. വെറും ഐ എച്ച് എന്ന് പറഞ്ഞാൽ പൂർണം ആവില്ല.

അന്നത്തെ ഒരു ഹിമാലയൻ ഹിറ്റ്‌ തന്നെ പറയേണ്ടി വരും കിങ്നെ രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ ഫെയറും, ഡയലോഗ് ഡെലിവറി മികച്ചതും ഇൻഡസ്ടറിയിൽ വൈറ്റ് കോളർ ഇമേജും ഉള്ള ഒരാൾ തന്നെ വേണമായിരുന്നു. പലരുടെയും റിയൽ ലൈഫിൽ പോലും ഹീറോയിസം കാണിച്ച ക്യാരക്ടർ.

ഇക്കയുടെ അന്യയമായ ഡയലോഗ് ഡെലിവറി മുടിയുടെ പിറകിലോട്ട് ഇടത്തെ കൈ കൊണ്ട് ഉള്ള ഐക്കണിക്ക് ആക്ഷൻറ്റെ അനുകരണവും, കൂടാതെ മൂവിയിലെ ഡയലോഗ്നും ഒക്കെ ഇന്നും ഒരു പ്രേത്യേക ഫാൻസ്‌ തന്നെ ഉണ്ട്. റിയൽ ലൈഫിലും റീൽ ലൈഫിലും മസ്സായ വളരെ ചുരുക്കം സിനിമകളിൽ ഒന്ന് എന്നുമാണ് പോസ്റ്റ് ഇൽ കൂടി ആരാധകർ പറഞ്ഞിരിക്കുന്നത്.

Leave a Comment