ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1995 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ദി കിംഗ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം പുറത്തിറങ്ങിയ സമയത്ത് വലിയ തരംഗം തന്നെ ആണ് ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. വലിയ ബോക്സ് ഓഫീസിൽ വിജയം ആണ് ചിത്രം നേടിയത്. അത് പോലെ തന്നെ ആരാധകരുടെ ഇടയിൽ വലിയ ശ്രദ്ധ നേടാനും ചിത്രത്തിന് കഴിഞ്ഞു. വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയ ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരന്നു.
മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ മുരളി, വാണി വിശ്വനാഥ്, വിജയരാഘവൻ, ഗണേഷ് കുമാർ, ദേവൻ, രാജൻ പി ദേവ്, കുതിരവട്ടം പപ്പു തുടങ്ങിയ വാലിയിലെ താര നിര തന്നെ അണിനിരന്നിരുന്നു. ആ വര്ഷം ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രം ഏകദേശം പന്ത്രണ്ട് കോടി രൂപയോളം ആണ് കളക്ഷൻ നേടിയത്. 200 ദിവസത്തോളം തിയേറ്ററിൽ ഓടിയ ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ കുറിച്ച് വർഷങ്ങൾക്ക് ഇപ്പുറം ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടുന്നത്. അൽമോൻ എൻ എം എന്ന ആരാധകൻ ആണ് സിനി ഫൈൽ ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മൂന്നേ കാൽ മണിക്കൂറുള്ള ഒരു സിനിമ. പാട്ടില്ല ഡാൻസില്ല കോമഡിയില്ല റൊമാൻസില്ലാ.
എന്നിട്ടും അക്കാലത്ത് എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റും ട്രെൻഡ് സെറ്ററും ആകാൻ പറ്റുമോ സകീർ ഭായിക്ക്. ബട്ട് ഐ ക്യാൻ. തേവള്ളി പറമ്പിൽ ജോസഫ് അലക്സ്. 26 വർഷങ്ങൾ എന്നുമാണ് പോസ്റ്റ്. ഈ പടത്തിൽ മോഹൻലാൽ അഭിനയിച്ചിരുന്നേൽ, ഡൈലോഗ് മുഴുവൻ വിഴുങ്ങുമായിരുന്നു. ഓർക്കാൻ കൂടി വയ്യ, മോഹൻലാലിന് പ്രയാസം ആയിരുന്നു എന്നല്ലേ. ഡയലോഗ് മമ്മൂട്ടി ആണേൽ ഫൈറ്റ് ൻ്റെ കാര്യത്തിൽ മോഹൻലാലിന്റെ ഏഴ് അയലത്തോട്ട് മമ്മൂട്ടി എത്തില്ല. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റ് അല്ലല്ലോ അതിന്, അന്നത്തെ അവൈലബിൾ ആയ ഗ്രോസ് റിപ്പോർട്ട്‌കളിൽ ഒന്നും തന്നെ 4 കോടിക്ക് മുകളിൽ പോലും കളക്ഷൻ കാണിക്കുന്നില്ല, അതൊക്കെ വല്ല പൂജപ്പുര മാഗസിൻസ് മറ്റോ ആയിരിക്കും. ആക്കാലത്തെ സർവകാല റെക്കോർഡ് ആയതാണ് പടം, നായകന് ഡയലോഗ് അടിക്കുവാൻ വേണ്ടി ചൊറിയുന്ന കഥാപാത്രങ്ങൾ. ഈ സിനിമയോടെ ഷാജി രഞ്ഞ്ജി അടിച്ച് പിരിജ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.