സിനിമ കാണാൻ വന്നാലും ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ചിലർ

സിനി ഫൈൽ ഗ്രൂപ്പിൽ ശ്രീകാന്ത് എസ് കെ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിനിമ കാണാൻ വന്നാലും ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ട്സിനിമ കാണാൻ വന്നാലും ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം ഫുൾ ബ്രയിറ്റ് ഇട്ട് ഫോണും ചുരണ്ടി ഇരിക്കുന്നവരെ പറ്റി എന്താ അഭിപ്രായം?

ഫോൺ ചുരണ്ടി ഇരിക്കാൻ ആണെങ്കിൽ വീട്ടിൽ ഇരുന്നാൽ പോരെ സിനിമ കാണുകയുമില്ല കാണാൻ വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിക്ക് ഡിസ്പ്ലേ ബ്രയിറ്റ് കുറക്കാതെയും ഡാർക്ക്‌ മോഡ് ഇടാതെയും മറ്റുളവരെ ശല്യം ചെയ്യാൻ കൊറേ എണ്ണങ്ങൾ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഒന്നും നോക്കണ്ട ഫുൾ ബ്രൈറ്റ്നസ് ഇട്ട് ഫോൺ അവന്റെ തിരുമോന്തയിലേക്ക് അടിച്ചങ്ങ് വെക്കുക ഞാൻ അങ്ങനെയാ ചെയ്യാറ് അപ്പൊ നിർത്തിക്കോളും എന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്ന കമെന്റ്.

തിയേറ്ററിൽ പോയി സിനിമ കാണുന്നത് തന്നെ വെറുത്തു പോകും, ഇപ്പോ വരും, ‘നീ നിൻ്റെ കാര്യം നോക്ക് സുഹൃത്തേ ഫോൺ അയാളുടെ കയ്യിൽ അല്ലേ ഇരിക്കുന്നത്’ എന്നും പറഞ്ഞു കുറെ എണ്ണം. ഇതിനെ ന്യായീകരിക്കുന്നവർ എല്ലാം ഈ ടൈപ്പ് ആളുകൾ തന്നെ ആയിരിക്കും, ഇവിടേം ഉറക്കെ സംസാരവും ഫോൺ ഉപയോഗവും തന്നെ പ്രശ്നം, അത്ര ബുദ്ധിമുട്ടാണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ ഇരുന്നു കണ്ടാൽ പോരെ.

സേട്ടന് വീട്ടിൽ ഇരുന്നു കണ്ടു ശീലം ഉണ്ടെങ്കിൽ അത് തുടർന്നുകൊള്ളുക അല്ലാതെ തെറ്റ് ചൂണ്ടി കാണിക്കുമ്പോ അതിനെ ന്യായീകരിക്കാൻ അല്ല നോക്കേണ്ടത്.. വീട്ടിൽ ഇരുന്നു കാണാൻ ആണെങ്കിൽ പൈസ മുടക്കി ടിക്കറ്റ് എടുത്ത് തീയേറ്റർ പോയി ഇരിക്കേണ്ട കാര്യം ഇല്ല, പടം എൻഗേജിങ് അല്ലെങ്കിൽ ആൾകാർ മൊബൈലിലേക്കു പോകും, ഒരാൾക്ക് പടം എൻഗേജിങ് ആയി തോന്നിയില്ല എന്ന് വെച്ച് ഫോൺ ഫുൾ ബ്രൈറ്റ് ഇട്ട് ഉപയോഗിച്ച് ബാക്കി ഉള്ളവരെ ബുദ്ധിമുട്ടിക്കാൻ ഇരിക്കണോ, അവർക് ഇറങ്ങി പോകാം അല്ലെങ്കിൽ ഫോൺ ബ്രൈറ്റ് കുറച്ചു ഉപയോഗിക്കാം തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്.

Leave a Comment